gulf

പ്രതീക്ഷ ഒമാൻ -അഞ്ചാംവാർഷിക ദിനാഘോഷം

Anil Mattathikunnel  ,  2016-03-28 09:57:40pm

മസ്കറ്റ്, ഒമാൻ: - ഒമാന്റെ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിദ്ധ്യമായ പ്രതീക്ഷ ഒമാന്റെ അഞ്ചാം വാർഷിക ദിനാഘോഷ പരിപാടികൾ വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ 02.04.2016 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് റൂവി അൽഫലാജ് ഹോട്ടലിൽ വച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചതായി പ്രതീക്ഷ ഒമാൻ പ്രസിഡന്റ് പത്മകുമാർ ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ 25.03.2016ന് അസൈബ ഓഷ്യൻ റസ്റ്റോറന്റിൽ വച്ച് വിളിച്ചുകൂട്ടിയ പത്രസമ്മേളത്തിൽ അറിയിച്ചു. അവയവ ദാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് നേതൃത്വം ഏറ്റെടുക്കുക വഴി, സാമൂഹിക പ്രതിബദ്ധതയിൽ എന്നും തികച്ചും വ്യത്യസ്ഥവും വേറിട്ടതുമായ പാത തിരഞ്ഞെടുത്തീട്ടുള്ള പ്രതീക്ഷ ഒമാൻ, അവരുടെ അവയവദാന ക്യാന്പയിന്റെ നാളിതുവരെ പ്രവർത്തനങ്ങളെ കുറിച്ച് അവയവദാന പ്രോഗ്രാം കൺവീനർ ഇക്ബാൽ ഒരുമനയൂർ വിശദീകരിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ഡ്യേ, കേരള ഗവർമെന്റ് നേതൃത്വത്തിൽ നടപ്പിലാക്കുന്ന മസ്തിഷ്ക മരണാനന്തര പദ്ധതി(മൃതസജ്ജീവനി)യുടെ ചീഫ് കോർഡിനേറ്റർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോക്ടർ തോമാസ് മാത്യു; ഈ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ ഫിലീം അവാർഡ് ജേതാവ്, മികച്ച സംഗീത സംവിധായകന് കേരള സംസ്ഥാന ഫിലീം അവാർഡ് കമ്മറ്റി ഏർപ്പടുത്തിയ പുരസ്കാരം 6 തവണ കരസ്ഥമാക്കി എന്ന ബഹുമതിയ്ക്ക് ഉടമ, മികച്ച ഗാന രചയിതാവ്, സ്വരമാധുര്യം കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനേടിയ അനുഗ്രഹിത ഗായകൻ, സംഗീതം ചിട്ടപ്പെടുത്തുന്നതിൽ അസാധാരണമായ വൈഭവപാടവം കാഴ്ചവച്ച വ്യക്തിത്വത്തിനുടമ എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക് അവസാനവാക്കായ എം. ജയചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമായ വേദിയിൽ കോമഡിരംഗത്തെ നിറസാനിദ്ധ്യമായ കലാഭവൻ രാഖേഷ് അടങ്ങുന്ന ഏഴോളം സംഘം അവതരിപ്പിക്കുന്ന കോമഡിഷോ, പ്രശസ്ത ടെലിവിഷൻ പരിപാടിയായ ഉഗ്രം ഉജ്ജലം അവസാനഘട്ടത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷക കയ്യടി വാങ്ങിയ ആർട്ടിസ്റ്റ് കാഴ്ച വയ്ക്കുന്ന നൃത്തപരിപാടി, ഒമാനിലെ കലാകാരൻമാർ കാഴ്ച വയ്ക്കുന്ന വ്യത്യസ്ഥവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ ഇനം പരിപാടികൾകൊണ്ട് ആസ്വാദക ഹൃദയങ്ങൾക്ക് പുതുമ ഉള്ളതായിരിക്കും ഈ പരിപാടി എന്ന് പ്രോഗ്രാം കൺവീനർ ജയശങ്കർ അറിയിച്ചു. അവയവദാനത്തിന് മുൻകൂട്ടി സന്നദ്ധത അറിയിച്ച്, പേര് രജിസ്റ്റർ ചെയ്തവർക്ക് കേരള ഗവർമെന്റിന്റെ ഡോണർ കാർഡ് വേദിയിൽ വച്ച് വിതരണം ചെയ്യുന്നതായിരിക്കും. മരണാനന്തര അവയവദാനത്തിന് കേരളാ സംസ്ഥാന സർക്കാരുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 97265050, 9699 5260, 9123 4507, 98420564 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സെക്രട്ടറി ബിനോയ് കുര്യൻ, ട്രഷറർ വിനീഷ് കണ്ണൂർ, പ്രോഗ്രാം കോ കോർഡിനേറ്റർ നെജീബ് കെ. മൊയ്തീൻ, റെജി കെ തോമാസ് , മീഡിയ കോർഡിനേറ്റർ ശശി, കമ്മറ്റി അംഗങ്ങളായ മൊയ്തു വെങ്ങിലാട്ട്, ശരത്, ഷിബു, ബഷീർ ചാവക്കാട്, സുരേഷ്, അഫ്സൽ, ദിനേഷ്, വിജീവ്, വിപിൻ, പത്മനാഭൻ നന്പ്യാർ, രാജീവ് ഉമ്മൻ, സണ്ണി, യുബീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.Latest

Copyrights@2016.