oceana

ലോകത്ത് കോവിഡ് ബാധിതര്‍ 53 ലക്ഷം ; റഷ്യയെ കടത്തിവെട്ടി ബ്രസീല്‍

Tiju Kannampally  ,  2020-05-23 02:59:40amm

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷമായി. ഇതുവരെ 3.39 ലക്ഷം പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. നിലവില്‍ 28.02 ലക്ഷം ആളുകള്‍ ചികിത്സയിലാണ്. 5000ത്തിലധികം പേരാണ് വെള്ളിയാഴ്ച മാത്രം മരിച്ചത്. 24 മണിക്കൂറിനിടയില്‍ ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
1293 പേരാണ് വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ മരിച്ചത്. ഇതോടെ യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16.45 ലക്ഷം ആയി. മരണ സംഖ്യ 97,647 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേരാണ് ഇവിടെ മരിച്ചത്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21048 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. റഷ്യയില്‍ 3.31 ലക്ഷം പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണ്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.
സ്‌പെയിനില്‍ 688 മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി. ഇതുവരെ സ്‌പെയിനില്‍ 2.81ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 28,628 മരിക്കുകയും ചെയ്തു. യുകെയില്‍ 2.54ലക്ഷം പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 36,393 പേര്‍ മരിച്ചു. 2.29ലക്ഷം പേര്‍ക്ക് ഇറ്റലിയില്‍ രോഗബാധ ഉണ്ടായി. 32,616 മരണമാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ 1.82ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും മരണസംഖ്യ 28,289 ആയി ഉയരുകയും ചെയ്തു. ജര്‍മ്മനിയില്‍ 1.79ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 8352 പേര്‍ മരണപ്പെട്ടു. തുര്‍ക്കിയില്‍ 1.54 ലക്ഷം പേര്‍ക്ക് വൈറസ് ബാധിക്കുകയും 4,276 പേര്‍ മരിക്കുകയും ചെയ്തു.
ഇറാനില്‍ 1.32ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇവിടെ 7,300 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 1.25ലക്ഷം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,726 പേര്‍ മരിച്ചു. പെറുവില്‍ 1.12ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 3244 മരണം റിപ്പോര്‍ട്ട് സിജിത്. ചൈന രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. 82,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,634 പേര്‍ മരിച്ചു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷമായി. ഇതുവരെ 3.39 ലക്ഷം പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. നിലവില്‍ 28.02 ലക്ഷം ആളുകള്‍ ചികിത്സയിലാണ്. 5000ത്തിലധികം പേരാണ് വെള്ളിയാഴ്ച മാത്രം മരിച്ചത്. 24 മണിക്കൂറിനിടയില്‍ ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. 1293 പേരാണ് വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ മരിച്ചത്. ഇതോടെ യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16.45 ലക്ഷം ആയി. മരണ സംഖ്യ 97,647 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേരാണ് ഇവിടെ മരിച്ചത്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21048 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. റഷ്യയില്‍ 3.31 ലക്ഷം പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണ്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

സ്‌പെയിനില്‍ 688 മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി. ഇതുവരെ സ്‌പെയിനില്‍ 2.81ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 28,628 മരിക്കുകയും ചെയ്തു. യുകെയില്‍ 2.54ലക്ഷം പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 36,393 പേര്‍ മരിച്ചു. 2.29ലക്ഷം പേര്‍ക്ക് ഇറ്റലിയില്‍ രോഗബാധ ഉണ്ടായി. 32,616 മരണമാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ 1.82ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും മരണസംഖ്യ 28,289 ആയി ഉയരുകയും ചെയ്തു. ജര്‍മ്മനിയില്‍ 1.79ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 8352 പേര്‍ മരണപ്പെട്ടു. തുര്‍ക്കിയില്‍ 1.54 ലക്ഷം പേര്‍ക്ക് വൈറസ് ബാധിക്കുകയും 4,276 പേര്‍ മരിക്കുകയും ചെയ്തു.

ഇറാനില്‍ 1.32ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇവിടെ 7,300 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 1.25ലക്ഷം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,726 പേര്‍ മരിച്ചു. പെറുവില്‍ 1.12ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 3244 മരണം റിപ്പോര്‍ട്ട് സിജിത്. ചൈന രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. 82,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,634 പേര്‍ മരിച്ചു.

 



Latest

Copyrights@2016.