oceana

ലോകത്ത്​ 46.28ലക്ഷം കോവിഡ്​ ബാധിതര്‍ ; റഷ്യയില്‍ രോഗമുക്തി നിരക്ക്​ 60 ശതമാനം

Tiju Kannampally  ,  2020-05-15 09:48:47pmm

 

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,628,356 ആയി. വൈറസ്​ ബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 308,645 ആയി.17,58 ലക്ഷംപേര്‍ രോഗവിമുക്തരായി. 2,561,672 പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
അമേരിക്കയില്‍ കോവിഡ്​ മരണം 88,507 ആയി. 1,484,285 രോഗബാധിതരാണ്​ രാജ്യത്തുള്ളത്​. മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള യു.കെയില്‍ 33,998 പേരാണ്​ മരിച്ചത്​്​. ഇറ്റലിയില്‍ മരണം 31,610 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ്​​ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തത്​ ബ്രസീലിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 2068 പുതിയ കേസുകളും 145 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 220,291 ആയി. മരണസംഖ്യ 14,962 ആയി ഉയര്‍ന്നു.
അതേസമയം, റഷ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 220,291 ആയി. കോവിഡ്​ കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. രാജ്യത്ത്​ വൈറസ്​ മൂലം ജീവന്‍ നഷ്​ടമായത്​ 2,418 പേര്‍ക്കാണ്​. ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. അതേ സമയം ഇന്ത്യയില്‍ 85,784 കോവിഡ്​ കേസുകളാണ്​ ഇതുവരെ സ്ഥിരീകരിച്ചത്​. എന്നാല്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത്​ ചൈനയിലാണ്‌. ഇന്ത്യയില്‍ ഇതുവരെ 2753 പേരാണ്​​ മരിച്ചത്​. ചൈനയിലെ ഔദ്യോഗിക കണക്ക്​ പ്രകാരം 4,633 പേര്‍ മരിച്ചു.

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,628,356 ആയി. വൈറസ്​ ബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 308,645 ആയി.17,58 ലക്ഷംപേര്‍ രോഗവിമുക്തരായി. 2,561,672 പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. അമേരിക്കയില്‍ കോവിഡ്​ മരണം 88,507 ആയി. 1,484,285 രോഗബാധിതരാണ്​ രാജ്യത്തുള്ളത്​. മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള യു.കെയില്‍ 33,998 പേരാണ്​ മരിച്ചത്​്​. ഇറ്റലിയില്‍ മരണം 31,610 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ്​​ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തത്​ ബ്രസീലിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 2068 പുതിയ കേസുകളും 145 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 220,291 ആയി. മരണസംഖ്യ 14,962 ആയി ഉയര്‍ന്നു.

അതേസമയം, റഷ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 220,291 ആയി. കോവിഡ്​ കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. രാജ്യത്ത്​ വൈറസ്​ മൂലം ജീവന്‍ നഷ്​ടമായത്​ 2,418 പേര്‍ക്കാണ്​. ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. അതേ സമയം ഇന്ത്യയില്‍ 85,784 കോവിഡ്​ കേസുകളാണ്​ ഇതുവരെ സ്ഥിരീകരിച്ചത്​. എന്നാല്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത്​ ചൈനയിലാണ്‌. ഇന്ത്യയില്‍ ഇതുവരെ 2753 പേരാണ്​​ മരിച്ചത്​. ചൈനയിലെ ഔദ്യോഗിക കണക്ക്​ പ്രകാരം 4,633 പേര്‍ മരിച്ചു.

 



Latest

Copyrights@2016.