oceana

ചൈന വീണ്ടും കോവിഡ് ഭീതിയില്‍ ; പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു

Tiju Kannampally  ,  2020-05-12 03:27:24amm

 

ബെയ്ജിങ്: കൊറോണ എന്ന കൊലയാളി വൈറസില്‍ നിന്നു മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകരാജ്യങ്ങളെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊലയാളി വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാനംു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കോവിഡ് ബാധിച്ച്‌ 2,87,336 പേരാണ് ലോകത്ത് മരണപ്പട്ടത്. 42,56,053 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 46,939 പേരുടെ നില ഗുരുതരവുമാണ്.
റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,656 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,21,344 കോവിഡ് രോഗികളാണുള്ളത്. 2,009 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ നാലാം സ്ഥാനത്താണ്.
മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും യുഎസ് തന്നെയാണ് മുന്നില്‍. യുഎസില്‍ 24 മണിക്കൂറിനിടെ 17,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 960 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 13,85,834 രോഗികളാണുള്ളത്. 81,795 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.

ബെയ്ജിങ് : കൊറോണ എന്ന കൊലയാളി വൈറസില്‍ നിന്നു മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകരാജ്യങ്ങളെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊലയാളി വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാനംു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കോവിഡ് ബാധിച്ച്‌ 2,87,336 പേരാണ് ലോകത്ത് മരണപ്പട്ടത്. 42,56,053 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 46,939 പേരുടെ നില ഗുരുതരവുമാണ്. റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,656 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,21,344 കോവിഡ് രോഗികളാണുള്ളത്. 2,009 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ നാലാം സ്ഥാനത്താണ്. മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും യുഎസ് തന്നെയാണ് മുന്നില്‍. യുഎസില്‍ 24 മണിക്കൂറിനിടെ 17,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 960 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 13,85,834 രോഗികളാണുള്ളത്. 81,795 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.

 



Latest

Copyrights@2016.