oceana

ലോകത്ത്‌ കൊവിഡ് മരണം 1.70 ലക്ഷം ; 24 മണിക്കൂറില്‍ 5,339 മരണം

Tiju Kannampally  ,  2020-04-20 10:59:41pmm

 

ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1.70 ലക്ഷമായി. ഇന്നലെ 5,339 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 73,116 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ 210 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 24.79 ലക്ഷമായി. ഇതില്‍ 56,763 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 6.46 ലക്ഷം പേര്‍ രോഗമുക്തരായി.
അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നി മൂന്ന് രാജ്യങ്ങളിലായി 45,000ത്തോളം ആളുകളാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,939 പേര്‍ മരിച്ചതോടെ 42,514 ആയി ഉയര്‍ന്നു ആകെ മരണം. പുതിയ രോഗികളുടെ കാര്യത്തിലും വലിയ വര്‍ധനയാണ് അമേരിക്കയില്‍. 28,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 7.92 ലക്ഷമായി. ന്യൂയോര്‍ക്കില്‍ മാത്രം 13,869 പേര്‍ മരിക്കുകയും 2.42 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളായ യുഎയില്‍ രണ്ടുപേരും, ഖത്തറില്‍ ഒരാളും, കുവൈറ്റില്‍ രണ്ടുപേരും സൗദി അറേബ്യയില്‍ ആറുപേരുമാണ് കൊവിഡിനെ തുടര്‍ന്ന് ഇന്നലെ മരിച്ചത്. സൗദി അറേബ്യയില്‍ ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 103 ആയി. രോഗികളുടെ എണ്ണം പതിനായിരം കടക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ ഇന്നലെ 547 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 20,265 ആയി ആകെ മരണം. ഇറ്റലിയില്‍ 454, ബ്രിട്ടണില്‍ 449, സ്‌പെയിനില്‍ 399, ജര്‍മ്മനിയില്‍ 220, ബെല്‍ജിയത്തില്‍ 145, തുര്‍ക്കിയില്‍ 123, ബ്രസീലില്‍ 125, ക്യാനഡയില്‍ 103 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണങ്ങള്‍.

ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1.70 ലക്ഷമായി. ഇന്നലെ 5,339 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 73,116 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ 210 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 24.79 ലക്ഷമായി. ഇതില്‍ 56,763 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 6.46 ലക്ഷം പേര്‍ രോഗമുക്തരായി. അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നി മൂന്ന് രാജ്യങ്ങളിലായി 45,000ത്തോളം ആളുകളാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,939 പേര്‍ മരിച്ചതോടെ 42,514 ആയി ഉയര്‍ന്നു ആകെ മരണം. പുതിയ രോഗികളുടെ കാര്യത്തിലും വലിയ വര്‍ധനയാണ് അമേരിക്കയില്‍. 28,123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 7.92 ലക്ഷമായി. ന്യൂയോര്‍ക്കില്‍ മാത്രം 13,869 പേര്‍ മരിക്കുകയും 2.42 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളായ യുഎയില്‍ രണ്ടുപേരും, ഖത്തറില്‍ ഒരാളും, കുവൈറ്റില്‍ രണ്ടുപേരും സൗദി അറേബ്യയില്‍ ആറുപേരുമാണ് കൊവിഡിനെ തുടര്‍ന്ന് ഇന്നലെ മരിച്ചത്. സൗദി അറേബ്യയില്‍ ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 103 ആയി. രോഗികളുടെ എണ്ണം പതിനായിരം കടക്കുകയും ചെയ്തു. ഫ്രാന്‍സില്‍ ഇന്നലെ 547 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 20,265 ആയി ആകെ മരണം. ഇറ്റലിയില്‍ 454, ബ്രിട്ടണില്‍ 449, സ്‌പെയിനില്‍ 399, ജര്‍മ്മനിയില്‍ 220, ബെല്‍ജിയത്തില്‍ 145, തുര്‍ക്കിയില്‍ 123, ബ്രസീലില്‍ 125, ക്യാനഡയില്‍ 103 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണങ്ങള്‍.

 



Latest

Copyrights@2016.