europe

ഹോളി ഫാമിലി (തിരുകുടുംബം) ഗ്ലോബൽ ബൈബിൾ ക്വിസ് ദുഃഖ ശനിയാഴ്ച്ച 7PM IST

Saju Kannampally  ,  2020-04-04 10:37:57amm

ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) ഏപ്രിൽ 11 ദുഃഖ ശനിയാഴ്ച്ച  ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് (ചിക്കാഗോ സമയം രാവിലെ 8:30ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, https://www.facebook.com/knanayacatholicchurch/ , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, ആദ്യ മത്സരത്തിന്റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ജോസ് & മേരി പിണർകയിൽ (ഷിക്കാഗോ) ആണ്.  ഗ്ലോബൽ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവർ വീട്ടുപേരും , ഫോൺ നമ്പർ എന്നിവയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് "തിരുകുടുംബം" ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ  പ്രെസിദ്ധികരിക്കുന്നതാണ്.

ആദ്യ ക്വിസ് മത്സരം വി: ലുക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കും. ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.  
Fr. Binse Chethelil - +1 281 818 6518

 



Latest

Copyrights@2016.