india

സംസ്ഥാനത്ത് മാര്‍ച്ച്‌ 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

Tiju Kannampally  ,  2020-03-23 06:04:33amm

 

തിരുവനന്തപുരം: മാര്‍ച്ച്‌ 31 വരെ സംസ്ഥാനത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങള്‍ ഉറപ്പ് വരുത്താന്‍ നടപടി എടുക്കും
28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരില്‍ 25 പേരും വന്നത് ദുബൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: മാര്‍ച്ച്‌ 31 വരെ സംസ്ഥാനത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങള്‍ ഉറപ്പ് വരുത്താന്‍ നടപടി എടുക്കും

28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരില്‍ 25 പേരും വന്നത് ദുബൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 



Latest

Copyrights@2016.