india

കൊവിഡ് 19 ; ജനപങ്കാളിത്ത കുര്‍ബാന നിര്‍ത്തിവയ്ക്കണം, ജനത കര്‍ഫ്യൂ പാലിക്കണം: ആര്‍ച്ച്‌ബിഷപ് ആന്റണി കരിയില്‍

Tiju Kannampally  ,  2020-03-21 04:56:37amm

 

കൊച്ചി: കൊവിഡ് 19ന്റെ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിനായി കര്‍ശന നിര്‍ദേശവുമായി എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ആന്റണി കരിയില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കി. എല്ലാ ദേവാലയങ്ങളിലും ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബന അര്‍പ്പണം ഇനിയൊരു അറിയിപ്പുണ്ടാകുനന്തുവരെ നിര്‍ത്തിവയ്ക്കുന്നതാണ്. ഈ ദിവസങ്ങളില്‍ വൈദികര്‍ ബലിയര്‍പ്പിച്ച്‌ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്.
പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്ന "ജനത കര്‍ഫ്യൂ" മുതലായ പ്രതിരോധ നടപടികളോടും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം സംബന്ധിച്ച്‌ നല്‍കുന്ന നിര്‍ദേശത്തോടും എല്ലാരും സഹകരിക്കണമെന്നും അതിരൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈദികര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ഇന്നലെ മുതല്‍ കുര്‍ബാനകളില്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന 15ല്‍ താഴെ ആളുകള്‍ പങ്കെടുക്കാന്‍ പാടൂള്ളൂവെന്നും മറ്റുള്ളവര്‍ കുര്‍ബാനയ്ക്ക് എത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇനിയൊരു അറിപ്പ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന കടമയില്‍ നിന്നും വിശ്വാസികള്‍ക്ക് ഒഴിവ് നല്‍കി. ഈ അവസരത്തില്‍ കുമ്ബസാരവും ഒഴിവാക്കി.
ഭവന സന്ദര്‍ശനങ്ങളും യാത്രകളും ഒഴിവാക്കണം. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കുചേരണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ദിവ്യബലിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ കാലയളവില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി നിത്യചെലവിനുള്ള സഹായം നല്‍കണമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

കൊച്ചി : കൊവിഡ് 19ന്റെ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിനായി കര്‍ശന നിര്‍ദേശവുമായി എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ആന്റണി കരിയില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കി. എല്ലാ ദേവാലയങ്ങളിലും ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബന അര്‍പ്പണം ഇനിയൊരു അറിയിപ്പുണ്ടാകുനന്തുവരെ നിര്‍ത്തിവയ്ക്കുന്നതാണ്. ഈ ദിവസങ്ങളില്‍ വൈദികര്‍ ബലിയര്‍പ്പിച്ച്‌ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്ന "ജനത കര്‍ഫ്യൂ" മുതലായ പ്രതിരോധ നടപടികളോടും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം സംബന്ധിച്ച്‌ നല്‍കുന്ന നിര്‍ദേശത്തോടും എല്ലാരും സഹകരിക്കണമെന്നും അതിരൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വൈദികര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ഇന്നലെ മുതല്‍ കുര്‍ബാനകളില്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന 15ല്‍ താഴെ ആളുകള്‍ പങ്കെടുക്കാന്‍ പാടൂള്ളൂവെന്നും മറ്റുള്ളവര്‍ കുര്‍ബാനയ്ക്ക് എത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇനിയൊരു അറിപ്പ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന കടമയില്‍ നിന്നും വിശ്വാസികള്‍ക്ക് ഒഴിവ് നല്‍കി. ഈ അവസരത്തില്‍ കുമ്ബസാരവും ഒഴിവാക്കി. ഭവന സന്ദര്‍ശനങ്ങളും യാത്രകളും ഒഴിവാക്കണം. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കുചേരണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ദിവ്യബലിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ കാലയളവില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി നിത്യചെലവിനുള്ള സഹായം നല്‍കണമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

 



Latest

Copyrights@2016.