india

റോമില്‍ കുടങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കവുമായി എയര്‍ ഇന്ത്യ

Tiju Kannampally  ,  2020-03-21 04:45:55amm

 

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 22-ന് ശേഷം ഒരാഴ്‍ചത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ റോമില്‍ കുടങ്ങിക്കിടക്കുന്നവരെ തിരികെയത്തിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങി.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയക്കും. ഇന്ന് ഉച്ഛയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ 787 ഡ്രീംലൈനര്‍ വിമാനമാണ് റോമിലേക്ക് അയക്കുന്നത്. 2.30 ഓടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പുറപ്പെടുകയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ വിമാനം റോമില്‍ നിന്ന് തിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച്‌ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്‍ത സാഹചര്യത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്ബനികളാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 40 ശതമാനം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാവിലെ വരെ 275 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച്‌ നാലുപേരാണ് ഇതുവരെയും രാജ്യത്ത് മരിച്ചിരിക്കുന്നത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു മരണം.

ന്യൂഡല്‍ഹി : മാര്‍ച്ച്‌ 22-ന് ശേഷം ഒരാഴ്‍ചത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ റോമില്‍ കുടങ്ങിക്കിടക്കുന്നവരെ തിരികെയത്തിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയക്കും. ഇന്ന് ഉച്ഛയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ 787 ഡ്രീംലൈനര്‍ വിമാനമാണ് റോമിലേക്ക് അയക്കുന്നത്. 2.30 ഓടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പുറപ്പെടുകയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ വിമാനം റോമില്‍ നിന്ന് തിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച്‌ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്‍ത സാഹചര്യത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്ബനികളാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 40 ശതമാനം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശനിയാഴ്ച രാവിലെ വരെ 275 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച്‌ നാലുപേരാണ് ഇതുവരെയും രാജ്യത്ത് മരിച്ചിരിക്കുന്നത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു മരണം.

 



Latest

Copyrights@2016.