europe

കോവിഡ് 19 വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ

Tiju Kannampally  ,  2020-03-21 03:01:57amm

 

കോവിഡ് 19 എന്നറിയപ്പെടുന്ന നോവല്‍ കൊറോണ വൈറസിന്റെ പൂര്‍ണജനിതക ഘടന ഡീക്കോഡ് ചെയ്തതായി റഷ്യന്‍ ഗവേഷകര്‍. റഷ്യന്‍ ആരോഗ്യമന്ത്രാലയമാണ് ഇത് വ്യക്തമാക്കി രംഗത്തെത്തിയത്. സ്മോറോഡിന്‍സ്റ്റേവ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് വൈറസിന്റെ ജിനിതകഘടന ഡീക്കോഡ് ചെയ്തിരിക്കുന്നത്.
വൈറസിന്റെ ജനിതക ഘടനയുടെ ചിത്രങ്ങള്‍ റഷ്യ പുറത്തുവിട്ടു. ലോകാരോഗ്യ സംഘടനയുടെ ഡേറ്റാബേസിലേക്കും ഈ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വൈറസിന്റെ പരിണാമത്തെ കുറിച്ചുള്ള വിവരങ്ങള്‍ നോവല്‍ കൊറോണ വൈറസിനെ കുറിച്ച്‌ പഠനം നടത്തുന്ന മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഗവേഷകര്‍ കൈമാറിയിട്ടുണ്ട്. വൈറസിന്റെ ജനിതക പഠനത്തിന് ഇത് സഹായിക്കും എന്ന് ഗവേഷകര്‍ പറയുന്നു.
കോവിഡ് 19 വൈറസിനെതിരെ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിന് പുതിയ കണ്ടെത്തല്‍ സഹായകരമാകും എന്ന് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ദിമിത്രി ലിയോസ്നോവ് പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കൊറോണ വൈറസ് ആണ്. അതുകൊണ്ട് തന്നെ വൈറസിന്റെ പരിണാമം മനസിലാക്കുക എന്നതേ പ്രധാനമാണ് എങ്കില്‍ മാത്രമേ വൈറസിനെതിരെ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കു. ദിമിത്രി വ്യക്തമാക്കി, അതേസമയം വൈറസ് എങ്ങനെയാണ് റഷ്യയിലേക്ക് പ്രവേശിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണെന്നും ദിമിത്രി പറഞ്ഞു.

കോവിഡ് 19 എന്നറിയപ്പെടുന്ന നോവല്‍ കൊറോണ വൈറസിന്റെ പൂര്‍ണജനിതക ഘടന ഡീക്കോഡ് ചെയ്തതായി റഷ്യന്‍ ഗവേഷകര്‍. റഷ്യന്‍ ആരോഗ്യമന്ത്രാലയമാണ് ഇത് വ്യക്തമാക്കി രംഗത്തെത്തിയത്. സ്മോറോഡിന്‍സ്റ്റേവ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് വൈറസിന്റെ ജിനിതകഘടന ഡീക്കോഡ് ചെയ്തിരിക്കുന്നത്. വൈറസിന്റെ ജനിതക ഘടനയുടെ ചിത്രങ്ങള്‍ റഷ്യ പുറത്തുവിട്ടു. ലോകാരോഗ്യ സംഘടനയുടെ ഡേറ്റാബേസിലേക്കും ഈ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വൈറസിന്റെ പരിണാമത്തെ കുറിച്ചുള്ള വിവരങ്ങള്‍ നോവല്‍ കൊറോണ വൈറസിനെ കുറിച്ച്‌ പഠനം നടത്തുന്ന മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഗവേഷകര്‍ കൈമാറിയിട്ടുണ്ട്. വൈറസിന്റെ ജനിതക പഠനത്തിന് ഇത് സഹായിക്കും എന്ന് ഗവേഷകര്‍ പറയുന്നു.

കോവിഡ് 19 വൈറസിനെതിരെ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിന് പുതിയ കണ്ടെത്തല്‍ സഹായകരമാകും എന്ന് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ദിമിത്രി ലിയോസ്നോവ് പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കൊറോണ വൈറസ് ആണ്. അതുകൊണ്ട് തന്നെ വൈറസിന്റെ പരിണാമം മനസിലാക്കുക എന്നതേ പ്രധാനമാണ് എങ്കില്‍ മാത്രമേ വൈറസിനെതിരെ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കു. ദിമിത്രി വ്യക്തമാക്കി, അതേസമയം വൈറസ് എങ്ങനെയാണ് റഷ്യയിലേക്ക് പ്രവേശിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണെന്നും ദിമിത്രി പറഞ്ഞു.

 



Latest

Copyrights@2016.