europe

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലാന്‍ഡ്

Tiju Kannampally  ,  2020-03-20 11:39:20pmm

 

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിന്‍ലന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎന്‍ തിരഞ്ഞെടുത്തത്.
ഓരോ രാജ്യങ്ങളിലുമുള്ള പൗരന്മാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ജീവിത നിലവാരം മെച്ചപ്പെട്ട നാടാണ് ഫിന്‍ലാന്‍ഡ് . സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ആസ്ട്രിയ, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്. സിംബാബ്വേ , ദക്ഷിണ സുഡാന്‍ ,അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങള്‍.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ തിരഞ്ഞെടുത്തു. 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിന്‍ലന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎന്‍ തിരഞ്ഞെടുത്തത്. ഓരോ രാജ്യങ്ങളിലുമുള്ള പൗരന്മാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ജീവിത നിലവാരം മെച്ചപ്പെട്ട നാടാണ് ഫിന്‍ലാന്‍ഡ് . സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ആസ്ട്രിയ, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്. സിംബാബ്വേ , ദക്ഷിണ സുഡാന്‍ ,അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങള്‍.

 



Latest

Copyrights@2016.