india

കൊറോണ ഭീതിയില്‍ അന്യസംസ്ഥാന തൊഴിലാളികൾ കേരളം വിടുന്നു

Tiju Kannampally  ,  2020-03-20 11:14:03pmm

 

കോഴിക്കോട്: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റദ്ദാക്കിയത് അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു, മാത്രമല്ല, നിലവിലെ സാഹചര്യമായ കൊറോണ ഭീതിയില്‍ യാത്രക്കാരുടെ ഗണ്യം വല്ലാതെ കുറഞ്ഞിരിക്കുന്ന അവസ്ഥായാണ് മിക്ക സംസ്ഥാനങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്ത് മംഗലാപുരത്ത് നിന്നും മംഗലാപുരത്ത് നിന്ന് ഗുവാഹട്ടിയിലേക്ക് പ്രത്യേക തീവണ്ടി ശനിയാഴ്ച യാത്രയാരംഭിക്കും. മാര്‍ച്ച്‌ 21ന് ഉച്ചയ്ക്ക് 12 മണിക്ക് മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന വണ്ടി മഞ്ചേശ്വരം (1.21), കാസര്‍കോട് (1.43), കാഞ്ഞങ്ങാട് (2.08), ചെറുവത്തൂര്‍ (2.23), പയ്യന്നൂര്‍ (2.33), കണ്ണൂര്‍ (3.12), മാഹി (3.41), വടകര (3.53), കോഴിക്കോട് (4.40), തിരൂര്‍ (5.33), ഷൊര്‍ണൂര്‍ (7.00), പാലക്കാട് (8.20) എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. 24ന് രാവിലെ 8.45ന് വണ്ടി ഗുവാഹട്ടിയിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരിക്കുകയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. ഹോട്ടലുകളിലും നിര്‍മ്മാണമേഖലയിലും ജോലി കുറഞ്ഞതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചതും. കോഴിക്കോട് നിന്നാണ് കൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡിന് പുറമെ പക്ഷിപ്പനി കൂടെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകാണ്. നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലില്ലാതായി. അടുത്ത് തന്നെ തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ മടക്കം. തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നതിനാല്‍ തന്നെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വലിയ തിരക്കനുഭവപ്പെ്ട്ടിരുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറയുകയും നിര്‍മ്മാണ മേഖലയില്‍ കാര്യമായ ജോലിയില്ലാത്തതിനാലും ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങുകയാണ്. നാട്ടിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ജനറല്‍ കോച്ചുകളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. സില്‍ചര്‍ ട്രെയിനില്‍ രണ്ട് ജനറല്‍ കോച്ച്‌ മാത്രമാണുള്ളത്. ട്രെയിന്‍ നിര്‍ത്തുമ്ബോഴേക്ക് ഓടിക്കയറിയില്ലെങ്കില്‍ കയറിപ്പറ്റാന്‍പോലും സാധിക്കാത്ത തിരക്കാണ്. ഇത് അപകടങ്ങള്‍ക്കും വഴിവെയ്ക്കുന്നു.
കോവിഡ് ജാഗ്രതമൂലം പല ട്രെയിനുകളിലും വേണ്ടത്ര ആളില്ലാതെ സര്‍വീസ് നടത്തുമ്ബോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ജനറല്‍ കോച്ചുകളില്‍ ദിവസങ്ങളോളം നിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ തിരക്ക് മുന്നില്‍ക്കണ്ട് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ, സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ മിക്കതും കിട്ടാത്തത് തിരിച്ചടിയായി. ഇവര്‍ ചൈന്നെയിലേക്കുള്ള ട്രെയിനുകളില്‍ വലിയ രീതിയിലുള്ള തിരക്കും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ശാശ്വതപരിഹാരമായി ഇത്തരത്തില്‍ സര്‍വ്വീസ് തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.

കോഴിക്കോട് : കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റദ്ദാക്കിയത് അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു, മാത്രമല്ല, നിലവിലെ സാഹചര്യമായ കൊറോണ ഭീതിയില്‍ യാത്രക്കാരുടെ ഗണ്യം വല്ലാതെ കുറഞ്ഞിരിക്കുന്ന അവസ്ഥായാണ് മിക്ക സംസ്ഥാനങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്ത് മംഗലാപുരത്ത് നിന്നും മംഗലാപുരത്ത് നിന്ന് ഗുവാഹട്ടിയിലേക്ക് പ്രത്യേക തീവണ്ടി ശനിയാഴ്ച യാത്രയാരംഭിക്കും. മാര്‍ച്ച്‌ 21ന് ഉച്ചയ്ക്ക് 12 മണിക്ക് മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന വണ്ടി മഞ്ചേശ്വരം (1.21), കാസര്‍കോട് (1.43), കാഞ്ഞങ്ങാട് (2.08), ചെറുവത്തൂര്‍ (2.23), പയ്യന്നൂര്‍ (2.33), കണ്ണൂര്‍ (3.12), മാഹി (3.41), വടകര (3.53), കോഴിക്കോട് (4.40), തിരൂര്‍ (5.33), ഷൊര്‍ണൂര്‍ (7.00), പാലക്കാട് (8.20) എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. 24ന് രാവിലെ 8.45ന് വണ്ടി ഗുവാഹട്ടിയിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരിക്കുകയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. ഹോട്ടലുകളിലും നിര്‍മ്മാണമേഖലയിലും ജോലി കുറഞ്ഞതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചതും. കോഴിക്കോട് നിന്നാണ് കൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡിന് പുറമെ പക്ഷിപ്പനി കൂടെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകാണ്. നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലില്ലാതായി. അടുത്ത് തന്നെ തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ മടക്കം. തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നതിനാല്‍ തന്നെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വലിയ തിരക്കനുഭവപ്പെ്ട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറയുകയും നിര്‍മ്മാണ മേഖലയില്‍ കാര്യമായ ജോലിയില്ലാത്തതിനാലും ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങുകയാണ്. നാട്ടിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ജനറല്‍ കോച്ചുകളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. സില്‍ചര്‍ ട്രെയിനില്‍ രണ്ട് ജനറല്‍ കോച്ച്‌ മാത്രമാണുള്ളത്. ട്രെയിന്‍ നിര്‍ത്തുമ്ബോഴേക്ക് ഓടിക്കയറിയില്ലെങ്കില്‍ കയറിപ്പറ്റാന്‍പോലും സാധിക്കാത്ത തിരക്കാണ്. ഇത് അപകടങ്ങള്‍ക്കും വഴിവെയ്ക്കുന്നു.

കോവിഡ് ജാഗ്രതമൂലം പല ട്രെയിനുകളിലും വേണ്ടത്ര ആളില്ലാതെ സര്‍വീസ് നടത്തുമ്ബോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ജനറല്‍ കോച്ചുകളില്‍ ദിവസങ്ങളോളം നിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ തിരക്ക് മുന്നില്‍ക്കണ്ട് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ, സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതോടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ മിക്കതും കിട്ടാത്തത് തിരിച്ചടിയായി. ഇവര്‍ ചൈന്നെയിലേക്കുള്ള ട്രെയിനുകളില്‍ വലിയ രീതിയിലുള്ള തിരക്കും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ശാശ്വതപരിഹാരമായി ഇത്തരത്തില്‍ സര്‍വ്വീസ് തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.

 



Latest

Copyrights@2016.