oceana

ഗ്രീസില്‍നിന്ന് ടോക്കിയോ ഒളിമ്ബിക്സ് ദീപം ജപ്പാന്‍ പ്രതിനിധി ഏറ്റുവാങ്ങി

Tiju Kannampally  ,  2020-03-20 01:00:06amm

 

ഏതന്‍സ് : കൃത്യസമയത്ത് നടത്താനാകുമോ എന്നതില്‍ ഇരുട്ട് ഒഴിഞ്ഞിട്ടില്ലെങ്കിലും ഗ്രീസില്‍നിന്ന് ടോക്കിയോ ഒളിമ്ബിക്സിന്റെ ദീപം ഏറ്റുവാങ്ങി ജപ്പാന്‍.
1896 ല്‍ ആദ്യ ആധുനിക ഒളിമ്ബിക്സിന് വേദിയായ ഏതന്‍സിലെ പനത്തെ നെയ്‌ക്ക് സ്റ്റേഡിയത്തില്‍ ശൂന്യമായ ഗാലറികളെ സാക്ഷിനിറുത്തി ടോക്കിയോ ഗെയിംസിന്റെ പ്രതിനിധിയും മുന്‍ നീന്തല്‍ താരവുമായ നവോക്കോ ഇമോട്ടോയാണ് ദീപമേറ്റുവാങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇൗമാസം 12ന് നടന്ന ദീപം തെളിക്കല്‍ ചടങ്ങിനും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ ഗ്രീസില്‍ നടന്ന ദീപശിഖാ പ്രയാണത്തിനും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നില്ല.
ഗ്രീക്ക് ഒളിമ്ബിക് കമ്മിറ്റി തലവന്‍ സ്പൈറോസ് കാപ്രാലോസ് പ്രത്യേക പേടകത്തില്‍ അടച്ച ദീപം ഇമേട്ടോയ്ക്ക് കൈമാറുകയായിരുന്നു. ഏതന്‍സില്‍ നിന്ന് ""ടോക്കിയോ 2020 ഗോ"" എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വിമാനത്തില്‍ ദീപം ഇന്ന് രാവിലെ ജപ്പാനിലെത്തിക്കും.
ഒരുഡസന്‍ ആളുകള്‍ മാത്രമാണ് ദീപം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ഇന്ന് രാവിലെ ജപ്പാനിലെ മാത്‌സുഷിമ എയര്‍ ബേസിലാണ് ദീപവുമായി വിമാനമെത്തുക. ഇവിടെവച്ച്‌ വീണ്ടും ദീപശിഖയിലേക്ക് പകരും.
ഇൗ മാസം 26 നാണ് ജപ്പാനിലെ ഒൗദ്യോഗിക ദീപശിഖാ പ്രയാണത്തിന് തുടക്കമാകുന്നത്. അതിന് മുമ്ബ് 2011 ലെ ഭൂകമ്ബത്തില്‍ തകര്‍ന്നടിഞ്ഞ ഫുക്കുഷിമ മേഖലയില്‍ പ്രത്യേക പ്രയാണം നടത്തും. ജൂലായ് 24ന് ഒളിമ്ബിക്സ് ഉദ്ഘാടന സമയത്തിന് തൊട്ടുമുമ്ബാണ് ദീപശിഖ പ്രയാണം സ്റ്റേഡിയത്തിലെത്തുന്നത്.
എല്ലാ കാര്‍മേഘങ്ങളെയും വകഞ്ഞുമാറ്റി ലോകത്തിന് വെളിച്ചം പകരാന്‍ ഒളിമ്ബിക് ദീപത്തിന് കഴിയട്ടെ.
യോഷിറോ മോറി
ടോക്കിയോ ഒളിമ്ബിക്സ് തലവന്‍.

ഏതന്‍സ് : കൃത്യസമയത്ത് നടത്താനാകുമോ എന്നതില്‍ ഇരുട്ട് ഒഴിഞ്ഞിട്ടില്ലെങ്കിലും ഗ്രീസില്‍നിന്ന് ടോക്കിയോ ഒളിമ്ബിക്സിന്റെ ദീപം ഏറ്റുവാങ്ങി ജപ്പാന്‍. 1896 ല്‍ ആദ്യ ആധുനിക ഒളിമ്ബിക്സിന് വേദിയായ ഏതന്‍സിലെ പനത്തെ നെയ്‌ക്ക് സ്റ്റേഡിയത്തില്‍ ശൂന്യമായ ഗാലറികളെ സാക്ഷിനിറുത്തി ടോക്കിയോ ഗെയിംസിന്റെ പ്രതിനിധിയും മുന്‍ നീന്തല്‍ താരവുമായ നവോക്കോ ഇമോട്ടോയാണ് ദീപമേറ്റുവാങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇൗമാസം 12ന് നടന്ന ദീപം തെളിക്കല്‍ ചടങ്ങിനും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ ഗ്രീസില്‍ നടന്ന ദീപശിഖാ പ്രയാണത്തിനും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നില്ല.

ഗ്രീക്ക് ഒളിമ്ബിക് കമ്മിറ്റി തലവന്‍ സ്പൈറോസ് കാപ്രാലോസ് പ്രത്യേക പേടകത്തില്‍ അടച്ച ദീപം ഇമേട്ടോയ്ക്ക് കൈമാറുകയായിരുന്നു. ഏതന്‍സില്‍ നിന്ന് ""ടോക്കിയോ 2020 ഗോ"" എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വിമാനത്തില്‍ ദീപം ഇന്ന് രാവിലെ ജപ്പാനിലെത്തിക്കും. ഒരുഡസന്‍ ആളുകള്‍ മാത്രമാണ് ദീപം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ഇന്ന് രാവിലെ ജപ്പാനിലെ മാത്‌സുഷിമ എയര്‍ ബേസിലാണ് ദീപവുമായി വിമാനമെത്തുക. ഇവിടെവച്ച്‌ വീണ്ടും ദീപശിഖയിലേക്ക് പകരും.

ഇൗ മാസം 26 നാണ് ജപ്പാനിലെ ഒൗദ്യോഗിക ദീപശിഖാ പ്രയാണത്തിന് തുടക്കമാകുന്നത്. അതിന് മുമ്ബ് 2011 ലെ ഭൂകമ്ബത്തില്‍ തകര്‍ന്നടിഞ്ഞ ഫുക്കുഷിമ മേഖലയില്‍ പ്രത്യേക പ്രയാണം നടത്തും. ജൂലായ് 24ന് ഒളിമ്ബിക്സ് ഉദ്ഘാടന സമയത്തിന് തൊട്ടുമുമ്ബാണ് ദീപശിഖ പ്രയാണം സ്റ്റേഡിയത്തിലെത്തുന്നത്. എല്ലാ കാര്‍മേഘങ്ങളെയും വകഞ്ഞുമാറ്റി ലോകത്തിന് വെളിച്ചം പകരാന്‍ ഒളിമ്ബിക് ദീപത്തിന് കഴിയട്ടെ.

യോഷിറോ മോറി ടോക്കിയോ ഒളിമ്ബിക്സ് തലവന്‍.

 



Latest

Copyrights@2016.