europe

ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത് വീട്ടില്‍ തന്നെയിരിക്കുക ; ഇറ്റലിക്കാര്‍ പറയുന്നു

Tiju Kannampally  ,  2020-03-19 10:43:42pmm

 

റോം
‘‘ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക’’ –-പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍ ആദ്യ മൂന്നാഴ്ച കൊറോണ വൈറസ് ബാധിതര്‍ കുറവായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഇത് വന്‍തോതില്‍ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിന് കാരണമായി. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ട് ശ്മാശനങ്ങള്‍ നിറഞ്ഞപ്പോഴാണ് ഇറ്റലിക്കാര്‍ കൊറോണയുടെ ഭീകരവ്യാപ്തി തിരിച്ചറിഞ്ഞത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 31,000ത്തിലധികം പേര്‍ ഇറ്റലിയില്‍ കൊറോണ ബാധിതരായി. ഇതില്‍ 3000ലധികം പേര്‍ മരിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മുന്‍കരുതലെടുക്കുന്നതില്‍ പിറകോട്ടു പോയി. ഫ്രാന്‍സിലും സ്പെയിനിലും രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ബെല്‍ജിയവും ജര്‍മനിയും പൗരര്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, അമേരിക്കയും ബ്രിട്ടനും ഇപ്പോള്‍ പോലും കൃത്യമായ നടപടികളെടുക്കുന്നില്ല.
ഒല്‍മോ പാറെന്റി എടുത്ത ‘10 ഡെയ്സ്’ എന്ന ഹ്രസ്വചിത്രം, കൊറോണ ബാധിച്ച ഇറ്റലിയില്‍, പൗരന്‍മാര്‍ തങ്ങള്‍ ചെയ്യേണ്ടിയിരുന്ന കടമകളെപ്പറ്റി പറയുന്നുണ്ട്. ‘ഞങ്ങള്‍ ഈ വിപത്തിനെ ചെറുതായി കണ്ടു, നിങ്ങളെങ്കിലും കൃത്യമായ മുന്‍കരുതലുകളെടുക്കുക’ എന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ഇറ്റലിയിലെ ‘റെഡ് സോണി’ല്‍നിന്നും ആളുകള്‍ ബാറുകളിലേക്കും ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ചതുമാണ് വൈറസ് വ്യാപനമുണ്ടാക്കിയത്. ‘‘കൊറോണ ബാധിച്ച മറ്റു രാജ്യങ്ങളോടാണ്, നിങ്ങളുടെ ആശുപത്രികള്‍ക്ക് വൈറസിന്റെ ആഘാതം താങ്ങാനാവില്ല. നിങ്ങളുടെ ഡോക്ടര്‍മാര്‍ അവശരാകും’’ –-ഇറ്റാലിയന്‍ പൗരനായ ലിലിയോണ്‍ നല്‍കുന്ന മുന്നറിയിപ്പാണിത്.

റോം : ‘‘ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക’’ –-പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍ ആദ്യ മൂന്നാഴ്ച കൊറോണ വൈറസ് ബാധിതര്‍ കുറവായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഇത് വന്‍തോതില്‍ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിന് കാരണമായി. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ട് ശ്മാശനങ്ങള്‍ നിറഞ്ഞപ്പോഴാണ് ഇറ്റലിക്കാര്‍ കൊറോണയുടെ ഭീകരവ്യാപ്തി തിരിച്ചറിഞ്ഞത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ 31,000ത്തിലധികം പേര്‍ ഇറ്റലിയില്‍ കൊറോണ ബാധിതരായി. ഇതില്‍ 3000ലധികം പേര്‍ മരിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മുന്‍കരുതലെടുക്കുന്നതില്‍ പിറകോട്ടു പോയി. ഫ്രാന്‍സിലും സ്പെയിനിലും രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ബെല്‍ജിയവും ജര്‍മനിയും പൗരര്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, അമേരിക്കയും ബ്രിട്ടനും ഇപ്പോള്‍ പോലും കൃത്യമായ നടപടികളെടുക്കുന്നില്ല.

ഒല്‍മോ പാറെന്റി എടുത്ത ‘10 ഡെയ്സ്’ എന്ന ഹ്രസ്വചിത്രം, കൊറോണ ബാധിച്ച ഇറ്റലിയില്‍, പൗരന്‍മാര്‍ തങ്ങള്‍ ചെയ്യേണ്ടിയിരുന്ന കടമകളെപ്പറ്റി പറയുന്നുണ്ട്. ‘ഞങ്ങള്‍ ഈ വിപത്തിനെ ചെറുതായി കണ്ടു, നിങ്ങളെങ്കിലും കൃത്യമായ മുന്‍കരുതലുകളെടുക്കുക’ എന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഇറ്റലിയിലെ ‘റെഡ് സോണി’ല്‍നിന്നും ആളുകള്‍ ബാറുകളിലേക്കും ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ചതുമാണ് വൈറസ് വ്യാപനമുണ്ടാക്കിയത്. ‘‘കൊറോണ ബാധിച്ച മറ്റു രാജ്യങ്ങളോടാണ്, നിങ്ങളുടെ ആശുപത്രികള്‍ക്ക് വൈറസിന്റെ ആഘാതം താങ്ങാനാവില്ല. നിങ്ങളുടെ ഡോക്ടര്‍മാര്‍ അവശരാകും’’ –-ഇറ്റാലിയന്‍ പൗരനായ ലിലിയോണ്‍ നല്‍കുന്ന മുന്നറിയിപ്പാണിത്.

 



Latest

Copyrights@2016.