europe

കൊറോണ പേടിയില്‍ ബ്രിട്ടീഷ് രാജ്ഞി വിന്‍ഡ്സര്‍ കൊട്ടാരം ഉപേക്ഷിച്ച്‌ ലണ്ടന്‍ വിട്ടു

Tiju Kannampally  ,  2020-03-18 11:08:16pmm

ലണ്ടനില്‍ കൊറോണ വൈറസ് മരണം വിതച്ച്‌ കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിന്‍ഡ്സര്‍ കൊട്ടാരം ഉപേക്ഷിച്ച്‌ ലണ്ടന്‍ വിട്ടുവെന്ന് റിപ്പോര്‍ട്ട്. പ്രായമായവരെയാണ് കൊറോണ കൂടുതല്‍ അപകടരമായി ബാധിക്കുന്നതെന്നത് രാജ്ഞി തലസ്ഥാനം വിട്ട് പോകുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.രാജ്ഞിയുടെ ഭര്‍ത്താവും മകനും ക്വോറന്റീനില്‍ പ്രവേശിക്കുന്നതിനാല്‍ റോയല്‍ ഡ്യൂട്ടി നടത്താന്‍ വില്യമിനും ഭാര്യക്കും ഒപ്പം ബിയാട്രീസ് രാജകുമാരിയും കൊട്ടാരത്തില്‍ സജീവമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒരുക്കങ്ങളോടെ ബ്രിട്ടീഷ് രാജകുടുംബം കൊറോണയെ നേരിടുന്നത്.
കൊറോണ രാജ്യമാകമാനം വ്യാപിച്ചപ്പോള്‍ ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ജനത്തെ സമാധാനിപ്പിക്കാന്‍ രാജ്ഞി മുന്‍നിരയിലുണ്ടായിരുന്നു. കൊറോണ ഭീഷണിയിലും കോമണ്‍വെല്‍ത്ത് ഡേ സര്‍വീസില്‍ രാജ്ഞി സജീവമായെത്തിയത് കണ്ട് പലരും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും രാജ്ഞിയും തമ്മില്‍ നേര്‍ക്ക് നേര്‍ നടത്താനിരുന്ന ചര്‍ച്ച കൊറോണ ഭീതിയില്‍ വേണ്ടെന്ന് വയ്ക്കുകയും കാര്യങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.വിന്‍ഡ്സറില്‍ നിന്നും താമസം മാറ്റുന്നതിനായി ഇന്നലെ വൈകുന്നേരം രാജ്ഞി ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
70 വയസിന് മേല്‍ പ്രായമുള്ളവര്‍ സെല്‍ഫ് ക്വോറന്റീന് വിധേയരാകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഗണിച്ചാണ് 90ന് മേല്‍ പ്രായമുള്ള രാജ്ഞി രാജകീയ കര്‍ത്തവ്യങ്ങള്‍ വില്യം, കേയ്റ്റ്, ബിയാട്രീസ് എന്നിവരെ ഏല്‍പ്പിച്ച്‌ വിന്‍ഡ്സറില്‍ നിന്നും മാറി താമസിക്കുന്നത്.രാജ്ഞിക്ക് രാജകീയ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ സാധാരണ അഞ്ച് കൗണ്‍സെല്ലര്‍മാരെയാണ് ഇതിന് നിയോഗിക്കാറുള്ളത്. നിലവിലെ കൗണ്‍സെല്ലര്‍മാര്‍ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്, പ്രിന്‍സ് ഓഫ് വെയില്‍സ്, ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, ഡ്യൂക്ക് ഓഫ് സസെക്സ്, ഡ്യൂക്ക് ഓഫ് യോര്‍ക്ക് എന്നിവരാണ്.
എന്നാല്‍ കൊറോണ വൈറസ് കാരണം ആറാമത് ഒരു കൗണ്‍സെലറെ കൂടി രാജകീയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കാന്‍ റിജന്‍സി ആക്‌ട് 1937 നിര്‍ബന്ധിതമായിരിക്കുകയാണ്.ഇതിനെ തുടര്‍ന്നാണ് ഇതിനായി ബിയാട്രീസ് രാജകുമാരി ആറാം കൗണ്‍സെല്ലറായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.രാജ്ഞിയുടെ ഭര്‍ത്താവായ 98 കാരന്‍ ഫിലിപ്പ് രാജകുമാരനും മകനായ 71 കാരന്‍ ചാള്‍സ് രാജകുമാരനും സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഗണിച്ച്‌ സെല്‍ഫ് ക്വോറന്റീനില്‍ പോയിരിക്കുകയാണ്. ഇതിനാല്‍ രണ്ട് കൗണ്‍സെല്ലര്‍മാരെ കൂടി താല്‍ക്കാലിക ഭരണത്തിനായി തെരഞ്ഞെടുക്കാന്‍ കൊട്ടാരം നിര്‍ബന്ധിതമായിട്ടുണ്ട്.
ഹാരി രാജകുമാരനും ആന്‍ഡ്ര്യൂ രാജകുമാരനും രാജകീയ പദവികളില്ലാത്തതിനാല്‍ ഇവര്‍ക്ക് കൗണ്‍സെല്ലര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് വിലക്കില്ല. എന്നാല്‍ ഇവര്‍ ഈ റോള്‍ ഏറ്റെടുക്കുന്നതിന് വിമര്‍ശനം ഉയരാന്‍ സാധ്യതയേറെയാണ്.

Latest

Copyrights@2016.