oceana

കോവിഡ് 19 നാശം വിതച്ച വുഹാന്‍ അത്ഭുതകരമായി കരകയറുന്നു

Tiju Kannampally  ,  2020-03-18 10:51:22pmm

 

വുഹാന്‍: കോവിഡ് 19 നാശം വിതച്ച വുഹാന്‍ അത്ഭുതകരമായ മാറ്റവുമായി കരകയറുന്നു. ഒറ്റ കൊവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥയിലേക്ക് വുഹാന്‍ മാറി. അതേസമയം, ബീജിംഗില്‍ മാത്രം 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൈന യാത്ര നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കും.
ഇതുവരെ 3237 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. മാര്‍ച്ച്‌ അവസാനത്തോടെ കൊവിഡ് 19നെ ചൈനയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ചൈനയിലെ കൊവിഡ് 19 മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ ദിവസം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലോകത്തെ ഞെട്ടിച്ച കൊറോണവൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് വുഹാന്‍ പൂര്‍ണമായും അടച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്കുള്ള ആശുപത്രിയടക്കം നിര്‍മിച്ചാണ് രോഗത്തെ ചൈന നിയന്ത്രിച്ചത്. വുഹാന്‍ പൂര്‍ണമായും അടച്ച അവസ്ഥയിലായിരുന്നു.
വൈറസ് പിന്നീട് യൂറോപ്പിലും ഇറാനിലും അമേരിക്കയിലും പടര്‍ന്നു. ഇറ്റലിയില്‍ മരണം മൂവായിരത്തിനടുത്തെത്തി. ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളെല്ലാം കൊവിഡ് പിടിയിലാണ്. അമേരിക്കയിലും വൈറസ് പടര്‍ന്ന് പിടിച്ചു.

വുഹാന്‍ : കോവിഡ് 19 നാശം വിതച്ച വുഹാന്‍ അത്ഭുതകരമായ മാറ്റവുമായി കരകയറുന്നു. ഒറ്റ കൊവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥയിലേക്ക് വുഹാന്‍ മാറി. അതേസമയം, ബീജിംഗില്‍ മാത്രം 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൈന യാത്ര നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കും. ഇതുവരെ 3237 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. മാര്‍ച്ച്‌ അവസാനത്തോടെ കൊവിഡ് 19നെ ചൈനയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ചൈനയിലെ കൊവിഡ് 19 മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ ദിവസം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകത്തെ ഞെട്ടിച്ച കൊറോണവൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് വുഹാന്‍ പൂര്‍ണമായും അടച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്കുള്ള ആശുപത്രിയടക്കം നിര്‍മിച്ചാണ് രോഗത്തെ ചൈന നിയന്ത്രിച്ചത്. വുഹാന്‍ പൂര്‍ണമായും അടച്ച അവസ്ഥയിലായിരുന്നു. വൈറസ് പിന്നീട് യൂറോപ്പിലും ഇറാനിലും അമേരിക്കയിലും പടര്‍ന്നു. ഇറ്റലിയില്‍ മരണം മൂവായിരത്തിനടുത്തെത്തി. ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളെല്ലാം കൊവിഡ് പിടിയിലാണ്. അമേരിക്കയിലും വൈറസ് പടര്‍ന്ന് പിടിച്ചു.

 



Latest

Copyrights@2016.