europe

യൂറോപ്പില്‍ പടര്‍ന്ന് പിടിച്ച്‌ കൊവിഡ് 19 ; ഫ്രാന്‍സ് അടച്ചുപൂട്ടി , സ്പൈയിനില്‍ അടിയന്തരാവസ്ഥ , ഇറ്റലിയില്‍ 24 മണിക്കൂറില്‍ 368 മരണം

Tiju Kannampally  ,  2020-03-15 10:05:20pmm

യൂറോപ്പിലാകമാനം കൊറോണ വൈറസ് വ്യാപിക്കുന്നു. കൊറോണ ഏറ്റവും ഭീതി പരത്തിയ ഇറ്റലിക്ക് പുറമെ സ്പൈയിനിലും ഫ്രാന്‍സിലും രോഗബാധ വ്യാപകമായി. ഇറ്റലിക്ക് പുറകെ ഫ്രാന്‍സിലും സ്പൈയിനിലും ജനജീവിതം നിശ്ചലമാണ്. സിനിമാശാലകളും ഭക്ഷണശാലകളുമടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.സമീപകാലത്തൊന്നും അനുക്വിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് ഇപ്പോള്‍ നേരിടുന്നത്.ഇറ്റലിയില്‍ 368 പേരും സ്പെയിനില്‍ 97 പേരും ഫ്രാന്‍സില്‍ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
ഇറ്റലിയില്‍ രോഗബാധിതര്‍ 20 % വര്‍ധിച്ച്‌ 24,747 ആയി.ഇറ്റലിക്ക് ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് സ്പൈനിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സ്പൈയിനില്‍ ഇതുവരെയും 291 പേര്‍ മരിച്ചു.6,250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഇന്നലെ 113 മരണം സംഭവിച്ചപ്പോള്‍ മന്ത്രിമാര്‍ എംപിമാര്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഉസ്ബക്കിസ്ഥാനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ അതിര്‍ത്തി അടച്ചു.ഡെന്മാര്‍ക്കും പോളണ്ടും അതിര്‍ത്തി അടച്ചു.ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.ജറുസലമിലെ അല്‍ അഖ്സ പള്ളി അടച്ചു. എന്നാല്‍ പള്ളിക്ക് പുറത്തുള്ള പ്രാര്‍ത്ഥനക്ക് അനുമതിയുണ്ട്.കൂടുതല്‍ രോഗബാധിതരെ സ്ഥിരീകരിച്ചതോടെ പോര്‍ച്ചുഗല്‍ സ്പയിനുമായുള്ള അതിര്‍ത്തി അടച്ചു. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ ഡെന്‍മാര്‍ക്ക് ലക്സംബര്‍ഗ് അതിര്‍ത്തികളില്‍ ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗത്തെ തുടര്‍ന്ന് ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest

Copyrights@2016.