india

ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

Tiju Kannampally  ,  2020-01-17 01:51:11amm

ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും  ലഭിച്ച നിര്‍ദ്ദേശപ്രകാരം "നാളത്തെ കേരളം ലഹരിമുക്ത നവകേരളം" എന്ന 90 ദിന തീവ്രയജ്ഞബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 16.01.2020 രാവിലെ 11 മണിക്ക് ചാഴിക്കാട്ട് ഹാളില്‍ വച്ച് എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപക അനധ്യാപകരും ചേര്‍്ന്ന് ആന്റി നാര്‍കോട്ടിക് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി മിന്നി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുത്തു. കോളേജിലെ ഓരോ അസ്സോസിയേഷനിലെയും രണ്ട് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തികൊണ്ട് ലഹരിവിരുദ്ധ കമ്മറ്റി അദ്ധ്യാപകരുടെ നേതൃത്വത്തില്‍ രൂപീകരിക്കുകയും എല്ലാ വര്‍ഷവും ലഹരിവിരുദ്ധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം വേള്‍ഡ് ആന്റി നാര്‍കോട്ടിക് ദിനത്തോടനുബന്ധിച്ച് അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. ഡോ. മാത്യു കുരിയത്തറ ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും, ക്വിസ്മല്‍സര വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.

Latest

Copyrights@2016.