india

ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതി യൂണിറ്റുകള്‍ വിതരണം ചെയ്തു

Tiju Kannampally  ,  2020-01-16 05:21:53amm

ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതി യൂണിറ്റുകള്‍
വിതരണം ചെയ്തു
കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതിയുടെ ഭാഗമായുള്ള യൂണിറ്റുകള്‍ വിതരണം ചെയ്തു. ബിവി 380 ഇനത്തില്‍പ്പെട്ട 15 കോഴികളും മേല്‍ക്കുരയോടുകൂടിയ കൂടുമാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, ബിജി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കിടങ്ങൂര്‍, മലങ്കര, ഉഴവൂര്‍, സിബിആര്‍ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട 50തോളം ഗുണഭോക്താക്കള്‍ക്കാണ് യൂണിറ്റുകള്‍ വിതരണം ചെയ്തത്.

Latest

Copyrights@2016.