oceana

ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറുപേര്‍ക്ക് ദാരുണാന്ത്യം

Tiju Kannampally  ,  2020-01-14 01:16:55amm

 

ബെയ്ജിങ്: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറോളം പേര്‍ മരിച്ചു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പത്തിലധികം പേരെ കാണാതായി.
ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

ബെയ്ജിങ് : ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറോളം പേര്‍ മരിച്ചു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പത്തിലധികം പേരെ കാണാതായി. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

 



Latest

Copyrights@2016.