india

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌ - പുതുവല്‍സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

Tiju Kannampally  ,  2020-01-06 05:03:09amm

 

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊട്ടാരക്കര-പുനലുര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി.
മഹാഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്‌ സ്വാഗതവും, സെക്രട്ടറി ജിജി ജോണ്‍ നന്ദിയും പ്രകാശിപ്പിച്ചു.

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊട്ടാരക്കര-പുനലുര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്‌ സ്വാഗതവും, സെക്രട്ടറി ജിജി ജോണ്‍ നന്ദിയും പ്രകാശിപ്പിച്ചു. മര്‍ത്ത-മറിയം സീനിയര്‍ അംഗം മറിയാമ്മ തോമസിന്റെ വേദവായനയോടുകൂടി ആരംഭിച്ച യോഗത്തില്‍ മുന്‍ വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചന്‍, ഇടവക ട്രഷറാര്‍ മോണിഷ്‌ ജോര്‍ജ്ജ്‌, ഭദ്രാസന കൗണ്‍സിലംഗം എബ്രാഹാം അലക്സ്‌, ഭദ്രാസന മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ വിശ്വാസ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനത്തിന്റെ ദ്വിവത്സര പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ (പി.ഓ.സി.ഈ.) പാസായ ഇടവകാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജലീബ്‌ ഇന്ത്യന്‍ സെന്‍ട്രല്‍ സ്ക്കൂളില്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇടവകയിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ അവതരിപ്പിച്ച കരോള്‍ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍, ഷാഡോ പ്ലേ, മ്യൂസിക്കല്‍ സ്കിറ്റുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ നിറം പകര്‍ന്നു. മഹാ ഇടവകയിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനു ബന്ധിച്ച്‌ എം.യു. മാത്യൂസ്‌ പരിശീലനം നല്‍കി 100-ല്‍പ്പരം വനിതകള്‍ അവതരിപ്പിച്ച മെഗാ ക്രിസ്തുമസ്‌ കൊയര്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. പരിപാടി കള്‍ക്ക്‌ പ്രോഗ്രം കണ്‍വീനര്‍ ജെറി ജോണ്‍ കോശി, ഇടവക ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 



Latest

Copyrights@2016.