europe

UKKCA ബര്മിങ്ഹാം യൂണിറ്റിന് നവ നേതൃത്വം.

Tiju Kannampally  ,  2019-12-23 10:35:40pmm

 

UKKCA ബര്മിങ്ഹാം യൂണിറ്റിന് നവ നേതൃത്വം .
UKKCA എന്ന വൻ വടവൃക്ഷത്തിനു എന്നും താങ്ങും തണലുമായി നിൽക്കുന്ന ബെർമിങ്ഹാമിലെ ക്നാനായ സമൂഹത്തിനു പുതു നേതൃത്വം . 2020-21 വര്ഷങ്ങളിലെക്കുള്ള കമ്മറ്റി അംഗങ്ങളെ ഡിസംബർ 16നു UKKCA ആസ്ഥാന മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു . 
2002 നവംബറിൽ UKKCA യുടെ മൂന്നാമത് യൂണിറ്റായി സ്ഥാപിതമായ ബര്മിങ്ഹാം യൂണിറ്റ് സഭാ സാമുദായിക പ്രവർത്തനങ്ങളിലും കലാകായിക മേഖലകളിലും എന്നും മറ്റു യൂണിറ്റുകൾക്ക് മാതൃകയാണ് . നിലവിൽ 120-ഓളം കുടുംബങ്ങളുമായി UKKCA -യുടെ ഏറ്റവും വലിയ യൂണിറ്റ് ആയി മുന്നേറി കൊണ്ടിരിക്കുന്ന ബര്മിങ്ഹാം യൂണിറ്റ് സംഘടനക്ക് നൽകി കൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് . 
UK -യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ ആസ്ഥാന മന്ദിരം നിലകൊള്ളുന്ന ബെർമിങ്ഹാമിൽ, UK -യിലെ  രണ്ടാമത്തെ ക്നാനായ മിഷൻ ആയ Christ The King Knanaya Catholic Mission -ന്റെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട ഷഞ്ചു കൊച്ചുപറമ്പിൽ അച്ഛന്റെ നേതൃത്വത്തിൽ സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നു . ബെർമിങ്ഹാമിലെ ക്നാനായ സമൂഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ഷഞ്ചു അച്ഛന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് . 
ശ്രീ ജയ്‌ തോമസ് കുരീക്കാട്ടില്ന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ പുതിയ കമ്മറ്റി അംഗങ്ങളായി 
1) എബി നെടുവാമ്പുഴ - പ്രസിഡന്റ് 
2) സിറിയക് ചാഴികാട്ടു - വൈസ് പ്രസിഡന്റ് 
3) സിനു മുപ്രാപ്പള്ളിൽ - സെക്രട്ടറി 
4) വിന്നി പുളിക്കത്തൊട്ടിയിൽ - ജോയിന്റ് സെക്രട്ടറി 
5) ജിജി വരിക്കാശ്ശേരി - ട്രെഷറർ 
6) ബാബു ആലപ്പാട്ട് - ജോയിന്റ് ട്രെഷറർ 
7) അജേഷ് കടുതോടി - റീജിയണൽ കോർഡിനേറ്റർ 
8) ബിന്ദു കടവിൽ - പ്രോഗ്രാം കോർഡിനേറ്റർ 
9) തുഷാര മൈലപ്പറമ്പിൽ - വനിതാ പ്രീതിനിധി 
10) ഷൈനി നടുവീട്ടിൽ - വനിതാ പ്രീതിനിധി 
11) സജി രാമച്ചനാട്ട് - KCYL ഡയറക്ടർ 
12) ജോബി ഇലവുങ്കൽ - KCYL ഡയറക്ടർ 
എന്നിവരെയും , ശ്രീ ജയ്‌ കുരീക്കാട്ടിലും ശ്രീ തോമസ് പാലകനെയും അഡ്വൈസോഴ്‌സ്‌ ആയും തിരഞ്ഞെടുത്തു 
UK -യിലെ ക്നാനായ സമൂഹത്തിന്റെ മാതൃസംഘടനയായ UKKCA - ക്കു ഏറ്റവുമധികം കേന്ദ്ര കമ്മറ്റി അംഗങ്ങളെ പ്രദാനം ചെയ്തത് ബര്മിങ്ഹാം യൂണിറ്റാണ് . വിവിധ കാലയളവുകളിലായി 18-ഓളം വരുന്ന ഭാരവാഹികളെ UKKCA -ക്കു സംഭാവന ചെയ്യുവാൻ കഴിഞ്ഞത് ബര്മിങ്ഹാം യൂണിറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു .
യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ശ്രീ ജിജി വരിക്കാശ്ശേരി ഇത്തവണ UKKCA ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ബര്മിങ്ഹാം ക്നാനായ സമൂഹത്തിനു ഏറെ സന്തോഷം നൽകുന്നു . സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അതീവ തല്പരനായ ശ്രീ ജിജി വരിക്കാശ്ശേരി സംഘടനക്കു ഒരു മുതൽക്കൂട്ട് ആകുമെന്നതിൽ ഒരു സംശയവും ഇല്ല . കഴിഞ്ഞ 20 വർഷങ്ങൾ ആയി വിവിധങ്ങളായ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ജിജി വരിക്കാശ്ശേരിയുടെ നേതൃത്വപാടവം UKKCA - ക്കു  മുതൽകൂട്ടായിരിക്കും . 
സഭാ സമുദായ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മുൻപോട്ടു പോകുവാൻ പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണ് . വത്യസ്ഥവും പുതുമയാർന്നതുമായ കർമ്മ പദ്ധതികളുമായി ശ്രീ എബി ജോസഫ് നേടുവാമ്പുഴയുടെ നേതൃത്വത്തിലുള്ള കമ്മറ്റി മുൻപോട്ടു പോകും . 
ഏവർക്കും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ നേരുന്നു

UKKCA എന്ന വൻ വടവൃക്ഷത്തിനു എന്നും താങ്ങും തണലുമായി നിൽക്കുന്ന ബെർമിങ്ഹാമിലെ ക്നാനായ സമൂഹത്തിനു പുതു നേതൃത്വം . 2020-21 വര്ഷങ്ങളിലെക്കുള്ള കമ്മറ്റി അംഗങ്ങളെ ഡിസംബർ 16നു UKKCA ആസ്ഥാന മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു. 2002 നവംബറിൽ UKKCA യുടെ മൂന്നാമത് യൂണിറ്റായി സ്ഥാപിതമായ ബര്മിങ്ഹാം യൂണിറ്റ് സഭാ സാമുദായിക പ്രവർത്തനങ്ങളിലും കലാകായിക മേഖലകളിലും എന്നും മറ്റു യൂണിറ്റുകൾക്ക് മാതൃകയാണ് . നിലവിൽ 120-ഓളം കുടുംബങ്ങളുമായി UKKCA -യുടെ ഏറ്റവും വലിയ യൂണിറ്റ് ആയി മുന്നേറി കൊണ്ടിരിക്കുന്ന ബര്മിങ്ഹാം യൂണിറ്റ് സംഘടനക്ക് നൽകി കൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് . 

 

UK -യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ ആസ്ഥാന മന്ദിരം നിലകൊള്ളുന്ന ബെർമിങ്ഹാമിൽ, UK -യിലെ  രണ്ടാമത്തെ ക്നാനായ മിഷൻ ആയ Christ The King Knanaya Catholic Mission -ന്റെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട ഷഞ്ചു കൊച്ചുപറമ്പിൽ അച്ഛന്റെ നേതൃത്വത്തിൽ സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നു . ബെർമിങ്ഹാമിലെ ക്നാനായ സമൂഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ഷഞ്ചു അച്ഛന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 

ശ്രീ ജയ്‌ തോമസ് കുരീക്കാട്ടില്ന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ പുതിയ കമ്മറ്റി അംഗങ്ങളായി 

1) എബി നെടുവാമ്പുഴ - പ്രസിഡന്റ് 

2) സിറിയക് ചാഴികാട്ടു - വൈസ് പ്രസിഡന്റ് 

3) സിനു മുപ്രാപ്പള്ളിൽ - സെക്രട്ടറി 

4) വിന്നി പുളിക്കത്തൊട്ടിയിൽ - ജോയിന്റ് സെക്രട്ടറി 

5) ജിജി വരിക്കാശ്ശേരി - ട്രെഷറർ 

6) ബാബു ആലപ്പാട്ട് - ജോയിന്റ് ട്രെഷറർ 

7) അജേഷ് കടുതോടി - റീജിയണൽ കോർഡിനേറ്റർ 

8) ബിന്ദു കടവിൽ - പ്രോഗ്രാം കോർഡിനേറ്റർ 

9) തുഷാര മൈലപ്പറമ്പിൽ - വനിതാ പ്രീതിനിധി 

10) ഷൈനി നടുവീട്ടിൽ - വനിതാ പ്രീതിനിധി 

11) സജി രാമച്ചനാട്ട് - KCYL ഡയറക്ടർ 

12) ജോബി ഇലവുങ്കൽ - KCYL ഡയറക്ടർ 

എന്നിവരെയും , ശ്രീ ജയ്‌ കുരീക്കാട്ടിലും ശ്രീ തോമസ് പാലകനെയും അഡ്വൈസോഴ്‌സ്‌ ആയും തിരഞ്ഞെടുത്തു.  UK -യിലെ ക്നാനായ സമൂഹത്തിന്റെ മാതൃസംഘടനയായ UKKCA - ക്കു ഏറ്റവുമധികം കേന്ദ്ര കമ്മറ്റി അംഗങ്ങളെ പ്രദാനം ചെയ്തത് ബര്മിങ്ഹാം യൂണിറ്റാണ് . വിവിധ കാലയളവുകളിലായി 18-ഓളം വരുന്ന ഭാരവാഹികളെ UKKCA -ക്കു സംഭാവന ചെയ്യുവാൻ കഴിഞ്ഞത് ബര്മിങ്ഹാം യൂണിറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു .

യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ശ്രീ ജിജി വരിക്കാശ്ശേരി ഇത്തവണ UKKCA ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ബര്മിങ്ഹാം ക്നാനായ സമൂഹത്തിനു ഏറെ സന്തോഷം നൽകുന്നു . സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അതീവ തല്പരനായ ശ്രീ ജിജി വരിക്കാശ്ശേരി സംഘടനക്കു ഒരു മുതൽക്കൂട്ട് ആകുമെന്നതിൽ ഒരു സംശയവും ഇല്ല . കഴിഞ്ഞ 20 വർഷങ്ങൾ ആയി വിവിധങ്ങളായ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ജിജി വരിക്കാശ്ശേരിയുടെ നേതൃത്വപാടവം UKKCA - ക്കു  മുതൽകൂട്ടായിരിക്കും. സഭാ സമുദായ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മുൻപോട്ടു പോകുവാൻ പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണ് . വത്യസ്ഥവും പുതുമയാർന്നതുമായ കർമ്മ പദ്ധതികളുമായി ശ്രീ എബി ജോസഫ് നേടുവാമ്പുഴയുടെ നേതൃത്വത്തിലുള്ള കമ്മറ്റി മുൻപോട്ടു പോകും.  

ഏവർക്കും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ നേരുന്നു.

 



Latest

Copyrights@2016.