oceana

മെക്സിക്കോയില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിമുട്ടി ; ആറ് പേര്‍ക്ക് പരിക്ക്

Tiju Kannampally  ,  2019-12-21 04:49:54amm

 

മെക്സിക്കോ : കോസുവല്‍ തുറമുഖത്ത് രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് നിസ്സാര പരിക്കുകള്‍. കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതിയിലുള്ളതാണ്. അപകടത്തില്‍ കാര്‍ണിവല്‍ ഗ്ലോറിയിലെ യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ണിവല്‍ ലെജന്‍ഡ് നേരത്തെതന്നെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.
  തുറമുഖത്തേക്ക് കാര്‍ണിവല്‍ ഗ്ലോറിയെ അടുപ്പിക്കുമ്ബോഴായിരുന്നു ലെജന്‍ഡുമായി കൂട്ടിയിടിച്ചത്. കപ്പലിനുണ്ടായ നാശനഷ്ടം വിശദമായ കണക്കെടുപ്പിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളു എന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു. ഗുരുതരമായ അപകടം അല്ലായിരുന്നുവെന്നാണ് രണ്ട് കപ്പലിലെ യാത്രക്കാരും വ്യക്തമാക്കുന്നു.

മെക്സിക്കോ : കോസുവല്‍ തുറമുഖത്ത് രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് നിസ്സാര പരിക്കുകള്‍. കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതിയിലുള്ളതാണ്. അപകടത്തില്‍ കാര്‍ണിവല്‍ ഗ്ലോറിയിലെ യാത്രക്കാര്‍ക്കാണ് പരിക്ക് പറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ണിവല്‍ ലെജന്‍ഡ് നേരത്തെതന്നെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. തുറമുഖത്തേക്ക് കാര്‍ണിവല്‍ ഗ്ലോറിയെ അടുപ്പിക്കുമ്ബോഴായിരുന്നു ലെജന്‍ഡുമായി കൂട്ടിയിടിച്ചത്. കപ്പലിനുണ്ടായ നാശനഷ്ടം വിശദമായ കണക്കെടുപ്പിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളു എന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു. ഗുരുതരമായ അപകടം അല്ലായിരുന്നുവെന്നാണ് രണ്ട് കപ്പലിലെ യാത്രക്കാരും വ്യക്തമാക്കുന്നു.

 



Latest

Copyrights@2016.