america

സാന്‍ഹൊസെയില്‍ ക്രിസ്തുമസ് കരോള്‍നു തുടക്കം കുറിച്ചു

Tiju Kannampally  ,  2019-12-04 10:51:55pmm വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തണ്‍ കാലിഫോര്‍ണിയായുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്‌തുമസ്‌ കരോള്‍ ഡിസംബര്‍ 1-ാം തീയതി ഞായറാഴ്‌ച 11 മണിക്ക്‌ റവ. ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ ഉള്ള വി. കുര്‍ബാനയ്‌ക്കു ശേഷം ഉണ്ണിയേശുവിനെ വെഞ്ചിരിച്ച്‌ അസോസിയേഷന്‍ വാര്‍ഡ്‌ റെപ്രസെന്റേറ്റിവിന്‌ നല്‌കി, 2019 ലെ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കം കുറിച്ചു. കെ.സി.സി.എന്‍.സി വാര്‍ഡ്‌ കോര്‍ഡിനേറ്റേഴ്‌സായ ജിസ്‌മോള്‍ പുതുശ്ശേരില്‍, ജോര്‍ജ്‌ കല്ലാനിക്കല്‍, കുഞ്ഞുമോള്‍ തറയില്‍, കൊച്ചുമോന്‍ കൊക്കരവാലയില്‍, മാര്‍ക്ക്‌ നെടുംചിറ, ചിന്നു ഇലഞ്ഞിക്കല്‍, ഷിബു കാരിമറ്റം, സജി പുളിക്കല്‍, ബേബി പുല്ലുകാട്ട്‌, സ്റ്റീഫന്‍ കുടിലില്‍, നോബിള്‍ പടിഞ്ഞാത്ത്‌, മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍, റിന്‍ലി മൂലക്കാട്ട്‌, ലൈബ പുതിയേടം, ഷിഭി പാറശ്ശേരില്‍, മഞ്ചു വല്ലയില്‍, മനു പെരുങ്ങേലില്‍, സിബി ചെകരപ്പള്ളില്‍ എന്നിവര്‍ കെ.സി.സി.എന്‍.സി സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. സജി പിണര്‍ക്കയില്‍, പ്രസിഡന്റ്‌ വിവിന്‍ ഓണശ്ശേരില്‍, എന്നിവരില്‍നിന്ന്‌ ഉണ്ണിയേശുവിന്റെ രൂപം സ്വീകരിച്ചു. ഡിസംബര്‍ 21 വരെയുള്ള ദിവസങ്ങളില്‍ കമ്മ്യൂണിറ്റിയിലെ എല്ലാ ഭവനങ്ങളിലും, വാര്‍ഡ്‌ അടിസ്ഥാനത്തില്‍ കരോള്‍ നടത്തും. ക്രിസ്‌തുമസ്‌ കരോളിനെ തുടര്‍ന്ന്‌ ഡിസംബര്‍ 21-ാം തീയതി നടത്തുന്ന ക്രിസ്‌തുമസ്‌ & ന്യൂ ഇയര്‍ നൈറ്റ്‌ പരിപാടിയില്‍ എല്ലാവരേയും ക്ഷണിക്കുന്നു.  



Latest

Copyrights@2016.