america

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം :

Editor  ,  2019-12-01 04:48:32pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

 ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബർ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം 12 മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ മത്സര വീര്യത്തോടെ ഭക്തിനിർ ഭരമായ കരോൾ വിവിധ വീടുകൾ സന്ദർശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാർഡിനും സ്നേഹദൂതിന്റെ സമാപനം വളരെ ആഘോഷമായി നടത്തപ്പെടും . വിവിധ കൂടാരയോഗങ്ങളുടെ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ വിപുലമായ കൃമികരണൾ ആണ് ഒരുക്കിയിരിക്കുന്നത് . ഈ വർഷത്തെ സ്നേഹദതിന്റെ കോർഡിനേറ്റർമാരായി സിബി കൈതക്കത്തൊട്ടിയിൽ , ഷൈനി തറത്തട്ടേൽ എന്നീവരെ തിരഞ്ഞെടുത്തു . കൈക്കാരൻ മാരായ സാബൂ നടുവീട്ടിൽ , സിനി നെടും തുരുത്തിയിൽ , സണ്ണി മേലേടം , ജോമോൻ തെക്കേപറമ്പിൽ , ക്രിസ് കട്ടപ്പുറം എന്നിവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകും . ക്രിസ്തു മസിനോട് അനുബന്ധിച്ച് പുൽക്കൂട് മത്സരം , വീട് അലങ്കാര മത്സരം , ക്രിസ്മസ്സ് പാപ്പാ മത്സരം , കുട്ടികളുടെ പുല്ക്കൂട് മത്സരം , ജിഗ്ഗിൾ ബെൽപരേഡ് , ജീഗ്ഗീൾ ബസ്സ് എന്നിവ കൃമീകരിച്ചിട്ടുണ്ട് . വികാരി ഫാ. തോമസ്സ് മുളവനാൽ സ്നേഹോഷ്മളമായ അന്തരീക്ഷവും സമാധാനവും സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുകയും എല്ലാം വാർഡിലേക്കും ഉണ്ണിയേശുവിന്റെ രൂപം വെഞ്ചരിച്ച് നൽകുകയും ചെയ്യുതു .



Latest

Copyrights@2016.