gulf

ഷാര്‍ജയിലെ സഫാരി മാളിന്റെ പ്രധാന കവാടം അടച്ചു

Tiju Kannampally  ,  2019-11-30 01:07:29amm

 

ഷാര്‍ജ: ഷാര്‍ജയില്‍ പുതിയതായി ആരംഭിച്ച സഫാരി മാളിന്റെ പ്രധാന കവാടം വെള്ളിയാഴ്ച്ച വൈകുന്നേരം അനിയന്ത്രിതമായ ജനത്തിരക്കുകാരണം താല്‍ക്കാലികമായി അടച്ചു.
യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ ഓഫറുകളെക്കുറിച്ചറിഞ്ഞു എല്ലാ എമിറേറ്റുകളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്കു എത്തുന്നത്. മാളിലേക്കുള്ള റോഡുകളിലും ശക്തമായ ട്രാഫിക്ക് ബ്ലോക്കാണ്.
യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാള്‍ തുറന്നത്.
ഷാര്‍ജ മുവൈലയില്‍ 1.2 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പര്‍ച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍.
സെപ്റ്റംബര്‍ നാല് മുതല്‍ ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാനപദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുമ്ബോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും.
ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്‍റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഷാര്‍ജ : ഷാര്‍ജയില്‍ പുതിയതായി ആരംഭിച്ച സഫാരി മാളിന്റെ പ്രധാന കവാടം വെള്ളിയാഴ്ച്ച വൈകുന്നേരം അനിയന്ത്രിതമായ ജനത്തിരക്കുകാരണം താല്‍ക്കാലികമായി അടച്ചു. യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ ഓഫറുകളെക്കുറിച്ചറിഞ്ഞു എല്ലാ എമിറേറ്റുകളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്കു എത്തുന്നത്. മാളിലേക്കുള്ള റോഡുകളിലും ശക്തമായ ട്രാഫിക്ക് ബ്ലോക്കാണ്. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാള്‍ തുറന്നത്. ഷാര്‍ജ മുവൈലയില്‍ 1.2 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പര്‍ച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍. സെപ്റ്റംബര്‍ നാല് മുതല്‍ ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാനപദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുമ്ബോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും. ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്‍റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 



Latest

Copyrights@2016.