america

ലോകപ്ര​ശസ്​ത റോക്​ ക്ലൈംബര്‍ ബ്രാഡ്​ ഗോബ്രൈറ്റ്​​ സാഹസികതക്കിടെ വീണ്​ മരിച്ചു

Tiju Kannampally  ,  2019-11-29 12:45:03amm

 

മെക്​സികോ സിറ്റി: ലോക പ്രശസ്​ത റോക്​ ക്ലൈംബര്‍ ബ്രാഡ്​ ഗോബ്രൈറ്റ്​ മെക്​സികോയില്‍ സാഹസിക പരിപാടിക്കിടെ വീണ്​ മരിച്ചു. വടക്കന്‍ മെക്​സികോയിലെ മോണ്ടെറി പ്രദേശത്തെ എല്‍ പോട്രെറോ ചികോ കൊടുമുടിയിലെ കിഴക്കാംതൂക്കായ ഭാഗത്ത്​ ബുധനാഴ്​ചയായിരുന്നു അപകടമെന്ന്​ മെക്​സികന്‍ അധികൃതര്‍ അറിയിച്ചു.
കാലിഫോര്‍ണിയയില്‍ നിന്നുള്ള 31കാരനായ ഗോബ്രൈറ്റ്​ 300 മീറ്റര്‍ താഴ്​ചയിലേക്ക്​ പതിക്കുകയായിരുന്നു. അമേരിക്കക്കാരനായ എയ്​ഡന്‍ ജേക്കബ്​സണിനൊപ്പം (26) രണ്ട്​ ദിവസം കൊണ്ട്​ കൊടുമുടിയുടെ മുകളിലെത്തിയ ശേഷം തിരിച്ചിറങ്ങു​േമ്ബാളായിരുന്നു അപകടം.
പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറില്‍ തൂങ്ങി താഴേക്ക്​ ഇറങ്ങി വരു​േമ്ബാള്‍ (ഇരുവരുടെയും ശരീരഭാരം പരസ്​പരം ബാലന്‍സ്​ നല്‍കുന്ന സിമുല്‍-റാപ്പല്ലിങ് രീതി) പിടിവിട്ട്​ താഴെ വീഴുകയായിരുന്നു.
ഇരുവരും താ​േഴക്ക്​ പോയെങ്കിലും പാറയുടെ തള്ളി നില്‍ക്കുന്ന ഭാഗത്തുണ്ടായിരുന്ന കുറ്റിച്ചെടിയിലേക്ക്​ പതിച്ചതിനാല്‍ ജേക്കബ്​സണിന്​ രക്ഷപ്പെടാനായി. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്​സണ്‍ ചികിത്സയിലാണ്​. "ഗോബ്രൈറ്റിനേക്കാള്‍ അല്‍പം മുകളിലായിരുന്നു ഞാന്‍. ഞാന്‍ ഇടതുവശത്തും ഗോബ്രൈറ്റ്​ വലതുവശത്തും. ​പെട്ടന്നാണ്​ താഴേക്ക്​ പതിച്ചത്​"- മറ്റൊരു അമേരിക്കന്‍ ക്ലൈംബറായ റിയാന്‍ ബോറിസിന്​ അയച്ച സന്ദേശത്തില്‍ ജേക്കബ്​സണ്‍ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളില്ലാതെ വലിയ പാറ​ക്കെട്ടുകള്‍ കീഴടക്കിയതിലുടെയാണ്​ ഗോബ്രൈറ്റ്​ ശ്രദ്ധേനായത്​. 2017ല്‍ കാലിഫോര്‍ണിയയിലെ യോസ്​മൈറ്റ്​ നാഷണല്‍ പാര്‍ക്കി​ലുള്ള എല്‍ കാപ്​റ്റന്‍ കൊടുമുടി റെക്കോര്‍ഡ്​ വേഗത്തില്‍ കയറിയതാണ്​ ഗോബ്രൈറ്റിനെ പ്രശസ്​തിയിലേക്ക്​ ഉയര്‍ത്തിയത്​.

മെക്​സികോ സിറ്റി : ലോക പ്രശസ്​ത റോക്​ ക്ലൈംബര്‍ ബ്രാഡ്​ ഗോബ്രൈറ്റ്​ മെക്​സികോയില്‍ സാഹസിക പരിപാടിക്കിടെ വീണ്​ മരിച്ചു. വടക്കന്‍ മെക്​സികോയിലെ മോണ്ടെറി പ്രദേശത്തെ എല്‍ പോട്രെറോ ചികോ കൊടുമുടിയിലെ കിഴക്കാംതൂക്കായ ഭാഗത്ത്​ ബുധനാഴ്​ചയായിരുന്നു അപകടമെന്ന്​ മെക്​സികന്‍ അധികൃതര്‍ അറിയിച്ചു. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31കാരനായ ഗോബ്രൈറ്റ്​ 300 മീറ്റര്‍ താഴ്​ചയിലേക്ക്​ പതിക്കുകയായിരുന്നു. അമേരിക്കക്കാരനായ എയ്​ഡന്‍ ജേക്കബ്​സണിനൊപ്പം (26) രണ്ട്​ ദിവസം കൊണ്ട്​ കൊടുമുടിയുടെ മുകളിലെത്തിയ ശേഷം തിരിച്ചിറങ്ങു​േമ്ബാളായിരുന്നു അപകടം. പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറില്‍ തൂങ്ങി താഴേക്ക്​ ഇറങ്ങി വരു​േമ്ബാള്‍ (ഇരുവരുടെയും ശരീരഭാരം പരസ്​പരം ബാലന്‍സ്​ നല്‍കുന്ന സിമുല്‍-റാപ്പല്ലിങ് രീതി) പിടിവിട്ട്​ താഴെ വീഴുകയായിരുന്നു.

ഇരുവരും താ​േഴക്ക്​ പോയെങ്കിലും പാറയുടെ തള്ളി നില്‍ക്കുന്ന ഭാഗത്തുണ്ടായിരുന്ന കുറ്റിച്ചെടിയിലേക്ക്​ പതിച്ചതിനാല്‍ ജേക്കബ്​സണിന്​ രക്ഷപ്പെടാനായി. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്​സണ്‍ ചികിത്സയിലാണ്​. "ഗോബ്രൈറ്റിനേക്കാള്‍ അല്‍പം മുകളിലായിരുന്നു ഞാന്‍. ഞാന്‍ ഇടതുവശത്തും ഗോബ്രൈറ്റ്​ വലതുവശത്തും. ​പെട്ടന്നാണ്​ താഴേക്ക്​ പതിച്ചത്​"- മറ്റൊരു അമേരിക്കന്‍ ക്ലൈംബറായ റിയാന്‍ ബോറിസിന്​ അയച്ച സന്ദേശത്തില്‍ ജേക്കബ്​സണ്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലാതെ വലിയ പാറ​ക്കെട്ടുകള്‍ കീഴടക്കിയതിലുടെയാണ്​ ഗോബ്രൈറ്റ്​ ശ്രദ്ധേനായത്​. 2017ല്‍ കാലിഫോര്‍ണിയയിലെ യോസ്​മൈറ്റ്​ നാഷണല്‍ പാര്‍ക്കി​ലുള്ള എല്‍ കാപ്​റ്റന്‍ കൊടുമുടി റെക്കോര്‍ഡ്​ വേഗത്തില്‍ കയറിയതാണ്​ ഗോബ്രൈറ്റിനെ പ്രശസ്​തിയിലേക്ക്​ ഉയര്‍ത്തിയത്​.

 



Latest

Copyrights@2016.