europe

ലണ്ടനില്‍ ഓടാനുള്ള യൂബറിന്റെ ലൈസന്‍സ് റദ്ദാക്കി ; മലയാളികള്‍ അടക്കം 45,000 ഡ്രൈവര്‍മാര്‍ പെരുവഴിയില്‍

Tiju Kannampally  ,  2019-11-26 11:57:56pmm

 

ലണ്ടന്‍: ഇനി മുതല്‍ ലണ്ടന്‍ നഗരത്തിലൂടെ യൂബറിന്റെ വണ്ടികള്‍ ചീറിപ്പായില്ല. തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നതിനുള്ള യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനമെടുത്തിരിക്കുന്നത്. തുടര്‍ച്ചയായി സുരക്ഷാ പിഴവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.ഇതോടെ യൂബറിനെ ആശ്രയിച്ച്‌ ജീവിച്ചിരുന്ന അനേകം മലയാളികള്‍ അടക്കമുള്ള 45,000 ഡ്രൈവര്‍മാര്‍ പെരുവഴിയിലായി. പുതിയ തീരുമാനത്തെ തുടര്‍ന്ന് ലണ്ടന് പുറത്തുള്ളവര്‍ക്കും ലണ്ടനില്‍ എത്താന്‍ കഴിഞ്ഞേക്കില്ല.
ഒരു ലൈസന്‍സ് ഹോള്‍ഡര്‍ എന്ന നിലയില്‍ ഈ ടാക്സി ആപ്പ് ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ആരോപിക്കുന്നത്.സമീപകാലത്ത് ഇതിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും സുരക്ഷിതമായ സേവനം ഉറപ്പാക്കുന്നില്ലെന്നും റെഗുലേറ്റര്‍ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് 2017ല്‍ തന്നെ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ രണ്ട് പ്രാവശ്യം ഇത് നീട്ടിക്കൊടുക്കുകയായിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂബറിന്റെ ലൈസന്‍സ് അന്തിമമായി നഷ്ടപ്പെട്ടിരിക്കുന്നത്.
ആഗോളതലത്തില്‍ യൂബറിന്റെ ഏറ്റവും വലിയ അഞ്ച് മാര്‍ക്കറ്റുകളിലൊന്നാണ് ലണ്ടന്‍. തലസ്ഥാനത്ത് 1,26,000 ലൈസന്‍സ്ഡ് പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ബ്ലാക്ക് കാബുകളുള്ളതില്‍ 45,000 കാറുകളും യൂബറിന് വേണ്ടിയാണ് സര്‍വീസ് നടത്തുന്നത്. ലൈസന്‍സ് റദ്ദാക്കിയിരിക്കുന്ന നടപടിക്കെതിരെ ഊബര്‍ കൊടുത്തിരിക്കുന്ന അപ്പീല്‍ പരാജയപ്പെട്ടാല്‍ യൂബറിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാര്‍ എതിരാളികളായ റൈഡ് ഷെയറിങ് സ്ഥാപനങ്ങളായ ബോള്‍ട്ട്, കാപ്റ്റെന്‍ തുടങ്ങിയവയിലേക്ക് കൂടുമാറിയേക്കും. ലണ്ടനില്‍ ഊബര്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നുവെന്നും അത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അതിനാല്‍ യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വിശദീകരിക്കുന്നത്.
അംഗീകാരമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ ഡ്രൈവര്‍മാരുടെ അക്കൗണ്ടുകളിലേക്ക് അവരുടെ ഫോട്ടോ അപ്ലോഡ് ചെയ്യാമെന്ന അപകടകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്ന യൂബറിന്റെ നടപടിയടക്കമുള്ളവയെ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് 2018 അവസാനത്തിലും 2019 തുടക്കത്തിലും ഇത്തരം അനധികൃത ഡ്രൈവര്‍മാര്‍ ഓടിച്ച 14,000 ട്രിപ്പുകള്‍ ലണ്ടനിലുണ്ടായെന്നും അധികൃതര്‍ എടുത്ത് കാട്ടുന്നു.ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ടിഎഫ്‌എല്‍ കുറ്റപ്പെടുത്തുന്നു.ഇതിന് പുറമെ ഡിസ്മിസ് അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍മാര്‍ക്ക് പോലുംഒരു ഊബര്‍ അക്കൗണ്ട് വീണ്ടുമുണ്ടാക്കാനും യാത്രക്കാരെ അനായാസം കൊണ്ടു പോകാനും സാധിക്കുന്നുവെന്നും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കണ്ടെത്തിയിട്ടുണ്ട്.

ലണ്ടന്‍ : ഇനി മുതല്‍ ലണ്ടന്‍ നഗരത്തിലൂടെ യൂബറിന്റെ വണ്ടികള്‍ ചീറിപ്പായില്ല. തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നതിനുള്ള യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനമെടുത്തിരിക്കുന്നത്. തുടര്‍ച്ചയായി സുരക്ഷാ പിഴവുകള്‍ വരുത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.ഇതോടെ യൂബറിനെ ആശ്രയിച്ച്‌ ജീവിച്ചിരുന്ന അനേകം മലയാളികള്‍ അടക്കമുള്ള 45,000 ഡ്രൈവര്‍മാര്‍ പെരുവഴിയിലായി. പുതിയ തീരുമാനത്തെ തുടര്‍ന്ന് ലണ്ടന് പുറത്തുള്ളവര്‍ക്കും ലണ്ടനില്‍ എത്താന്‍ കഴിഞ്ഞേക്കില്ല.

ഒരു ലൈസന്‍സ് ഹോള്‍ഡര്‍ എന്ന നിലയില്‍ ഈ ടാക്സി ആപ്പ് ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ആരോപിക്കുന്നത്.സമീപകാലത്ത് ഇതിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും സുരക്ഷിതമായ സേവനം ഉറപ്പാക്കുന്നില്ലെന്നും റെഗുലേറ്റര്‍ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് 2017ല്‍ തന്നെ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ രണ്ട് പ്രാവശ്യം ഇത് നീട്ടിക്കൊടുക്കുകയായിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂബറിന്റെ ലൈസന്‍സ് അന്തിമമായി നഷ്ടപ്പെട്ടിരിക്കുന്നത്.

ആഗോളതലത്തില്‍ യൂബറിന്റെ ഏറ്റവും വലിയ അഞ്ച് മാര്‍ക്കറ്റുകളിലൊന്നാണ് ലണ്ടന്‍. തലസ്ഥാനത്ത് 1,26,000 ലൈസന്‍സ്ഡ് പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ബ്ലാക്ക് കാബുകളുള്ളതില്‍ 45,000 കാറുകളും യൂബറിന് വേണ്ടിയാണ് സര്‍വീസ് നടത്തുന്നത്. ലൈസന്‍സ് റദ്ദാക്കിയിരിക്കുന്ന നടപടിക്കെതിരെ ഊബര്‍ കൊടുത്തിരിക്കുന്ന അപ്പീല്‍ പരാജയപ്പെട്ടാല്‍ യൂബറിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാര്‍ എതിരാളികളായ റൈഡ് ഷെയറിങ് സ്ഥാപനങ്ങളായ ബോള്‍ട്ട്, കാപ്റ്റെന്‍ തുടങ്ങിയവയിലേക്ക് കൂടുമാറിയേക്കും. ലണ്ടനില്‍ ഊബര്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നുവെന്നും അത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അതിനാല്‍ യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വിശദീകരിക്കുന്നത്.

അംഗീകാരമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ ഡ്രൈവര്‍മാരുടെ അക്കൗണ്ടുകളിലേക്ക് അവരുടെ ഫോട്ടോ അപ്ലോഡ് ചെയ്യാമെന്ന അപകടകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്ന യൂബറിന്റെ നടപടിയടക്കമുള്ളവയെ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് 2018 അവസാനത്തിലും 2019 തുടക്കത്തിലും ഇത്തരം അനധികൃത ഡ്രൈവര്‍മാര്‍ ഓടിച്ച 14,000 ട്രിപ്പുകള്‍ ലണ്ടനിലുണ്ടായെന്നും അധികൃതര്‍ എടുത്ത് കാട്ടുന്നു.ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ടിഎഫ്‌എല്‍ കുറ്റപ്പെടുത്തുന്നു.ഇതിന് പുറമെ ഡിസ്മിസ് അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍മാര്‍ക്ക് പോലുംഒരു ഊബര്‍ അക്കൗണ്ട് വീണ്ടുമുണ്ടാക്കാനും യാത്രക്കാരെ അനായാസം കൊണ്ടു പോകാനും സാധിക്കുന്നുവെന്നും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കണ്ടെത്തിയിട്ടുണ്ട്.

 



Latest

Copyrights@2016.