india

വളരെ അപൂര്‍വമായി കാണുന്ന Omental Pregnancy; കാരിത്താസ് ആശുപത്രിയിൽ വിജയകരമായി ചികിൽസിച്ചു

Tiju Kannampally  ,  2019-11-14 06:33:24amm

 

ലോകത്ത് വളരെ അത്യപൂർവമായി കാണപ്പെടുന്ന‌‌‌‌‌, വയറിനുള്ളിൽ വളരുന്ന Omental Pregnancy കോട്ടയം കാരിത്താസ് ആശുപത്രിയിൽ കണ്ടെത്തി വിജയകരമായി ചികിൽസിച്ചു. കടുത്ത വയറുവേദനയും താഴ്ന്ന രക്തസമ്മർദവുമായാണ് രണ്ടു കുട്ടികളുടെ 
അമ്മയായ കാഞ്ഞിരപ്പള്ളി സ്വദേശിനി നവംബർ 6–ന് അഡ്മിറ്റ് ആകുന്നത്. സ്കാനിങ്ങിൽ ഓവറിയിൽ ചെറിയ സിസ്റ്റും വയറിനുള്ളിൽ ഫ്ലൂയിഡും കണ്ടു
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് താഴുന്നതു കൊണ്ടും രക്തസമ്മർദം താഴുന്ന അവസ്ഥയിൽ ആയതിനാലും രോഗിയെ അടിയന്തര ചികിത്സയ്ക്കായി ഓപ്പറേഷൻ 
തിയറ്ററിലേക്കു മാറ്റി ലാപ്രോസ്കോപ്പി ചെയ്തു. പരിശോധനയിൽ ഗർഭാശയവും ഓവറിയും ഫലോപ്യൻ ട്യൂബുമെല്ലാം നോർമൽ ആയിരുന്നു. വയറിന്റെ ഉള്ളിൽ 
കുടലിനോടു ചേർന്ന് ഏകദേശം രണ്ടു ലീറ്റർ രക്തം കിടക്കുന്നതായും കണ്ടു.Omentum–ല്‍ നിന്നാണ് ബ്ലീഡിങ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലായി. ഉടൻ രക്തം വലിച്ചു മാറ്റുകയും ബ്ലീഡിങ് നിർത്തുകയും ചെയ്തു. Omentum 
പരിശോധനയ്ക്കായി എടുത്തിരുന്നു. ഇതിന്റെ പരിശോധനയിലാണ് പ്രഗ്നൻസി കണ്ടെത്തിയത്. ലോകത്താകമാനം 1958 മുതൽ 2012 വരെ 16 കേസ് മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇത്തരത്തിലുള്ള പ്രഗ്നനൻസി തുടക്കത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ 
രോഗിയുടെ മരണസാധ്യത വളരെ കൂടുതലാണ്. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. റെജി, സർജറി വിഭാഗം ഡോ. ബിന്റോ മാത്യു, അനസ്തീഷ്യസ്റ്റ് ഡോ. സദാശിവൻ എന്നിവർ അടങ്ങിയ ടീമാണ് രോഗിയെ ചികിൽസിച്ചത്.

കാരിത്താസ്: ലോകത്ത് വളരെ അത്യപൂർവമായി കാണപ്പെടുന്ന‌‌‌‌‌, വയറിനുള്ളിൽ വളരുന്ന Omental Pregnancy കോട്ടയം കാരിത്താസ് ആശുപത്രിയിൽ കണ്ടെത്തി വിജയകരമായി ചികിൽസിച്ചു. കടുത്ത വയറുവേദനയും താഴ്ന്ന രക്തസമ്മർദവുമായാണ് രണ്ടു കുട്ടികളുടെ അമ്മയായ കാഞ്ഞിരപ്പള്ളി സ്വദേശിനി നവംബർ 6–ന് അഡ്മിറ്റ് ആകുന്നത്. സ്കാനിങ്ങിൽ ഓവറിയിൽ ചെറിയ സിസ്റ്റും വയറിനുള്ളിൽ ഫ്ലൂയിഡും കണ്ടു.രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് താഴുന്നതു കൊണ്ടും രക്തസമ്മർദം താഴുന്ന അവസ്ഥയിൽ ആയതിനാലും രോഗിയെ അടിയന്തര ചികിത്സയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി ലാപ്രോസ്കോപ്പി ചെയ്തു. പരിശോധനയിൽ ഗർഭാശയവും ഓവറിയും ഫലോപ്യൻ ട്യൂബുമെല്ലാം നോർമൽ ആയിരുന്നു. വയറിന്റെ ഉള്ളിൽ കുടലിനോടു ചേർന്ന് ഏകദേശം രണ്ടു ലീറ്റർ രക്തം കിടക്കുന്നതായും കണ്ടു. Omentum–ല്‍ നിന്നാണ് ബ്ലീഡിങ് ഉണ്ടായി ക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലായി. ഉടൻ രക്തം വലിച്ചു മാറ്റുകയും ബ്ലീഡിങ് നിർത്തുകയും ചെയ്തു. Omentum  പരിശോധനയ്ക്കായി എടുത്തിരുന്നു. ഇതിന്റെ പരിശോധനയിലാണ് പ്രഗ്നൻസി കണ്ടെത്തിയത്. ലോകത്താകമാനം 1958 മുതൽ 2012 വരെ 16 കേസ് മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇത്തരത്തിലുള്ള പ്രഗ്നനൻസി തുടക്കത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ രോഗിയുടെ മരണസാധ്യത വളരെ കൂടുതലാണ്. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. റെജി, സർജറി വിഭാഗം ഡോ. ബിന്റോ മാത്യു, അനസ്തീഷ്യസ്റ്റ് ഡോ. സദാശിവൻ എന്നിവർ അടങ്ങിയ ടീമാണ് രോഗിയെ ചികിൽസിച്ചത്.

 



Latest

Copyrights@2016.