india

സംസ്ഥാനത്ത് പബ്ബുകള്‍ ഉടന്‍ ; മുഖ്യമന്ത്രി

Tiju Kannampally  ,  2019-11-11 05:00:48amm

 

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
"നാം മുന്നോട്ട്" എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പബ്ബുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്ബ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "നാം മുന്നോട്ട്" എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പബ്ബുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്ബ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 



Latest

Copyrights@2016.