india
"ഓഫിസ് ആപ്പ് "; വേഡ്, പവര്‍പോയിന്റ്, എക്സല്‍ ആപ്പുകള്‍ക്ക് ഇനി ഒറ്റ ആപ്പ്

പുതിയ ഓഫിസ് ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായാണ് ഈ ആപ്പ് അവതരിപ്പിച്ചത്. വേഡ്, പവര്‍പോയിന്റ്, എക്സല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിവിധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സാഹചര്യത്തിലാണ് എല്ലാം അടങ്ങിയ ഒറ്റ ആപ്പ് ഓഫിസ് എന്ന പേരില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗോയും പുതിയ ഡിസൈനുമുള്ള ഓഫിസ് ആപ്പ് മാത്രം ഡൗണ്‍ലോഡ് ചെയ്താല്‍ മൈക്രോസോഫ്റ്റ് ഓഫിസ് പാക്കേജിലുള്ള എല്ലാ സേവനങ്ങളും ഉപയോഗിക്കാനാവും എന്നതും ഈ ആപ്പിന്റെ ഗുണമാണ്.
ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ മൈക്രോസോഫ്റ്റ് വെബ്സൈറ്റ് വഴി ഇന്‍വിറ്റേഷന്‍ ലിങ്കിലെത്തി aka.ms/OfficePreviewforAndroid എന്ന വിലാസത്തിലൂടെ ചെയ്യാന്‍ സാധിക്കുന്നതാണ്. വേഡ്, പവര്‍പോയിന്റ്, എക്സല്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലേക്കു പോകാതെ തന്നെ ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കാണാനും സാധിക്കുമെന്നതാണ് പുതിയ ഓഫിസ് ആപ്പിന്റെ സവിശേഷത.