india

ജോയി ചെമ്മാച്ചേല്‍ വെഡ്ഡിംഗ് പ്രോജക്ട് ; 15 നിര്‍ധന യുവതികള്‍ക്ക് മാംഗല്യം ഒരുക്കി.

Tiju Kannampally  ,  2019-11-09 04:29:03amm

 

5 നിര്‍ധന യുവതികള്‍ക്ക് മാംഗല്യം ഒരുക്കി
കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന പരേതനായ ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 15 നിര്‍ധനരായയുവതികള്‍ക്ക് വിവാഹം നടത്തി കൊടുത്തത് സംസ്ഥാനത്തിനു മാതൃക ആണെന്നു മന്ത്രി കെ.രാജു. വധൂവരന്മാരക്കുള്ള അനുമോദന സമ്മേളനം നണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ. സുരേഷ് കുറുപ്പ് എം. എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വധൂവരന്മാര്‍ക്ക് തോമസ് ചാഴിക്കാടന്‍ എം. പി പാരിതോഷികം വിതരണം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ.മാണി എം. പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ, മോന്‍സ് ജോസഫ് എം. എല്‍. എ, റോഷി അഗസ്റ്റിന്‍ എം. എല്‍. എ, ഡോ. എന്‍ ജയരാജ് എം. എല്‍. എ, സിപിഐ സംസ്ഥാന സമിതി അംഗം ടി.ബി വിനു, പി. യു തോമസ്, ജിയോ ലൂക്കോസ്, ഷൈലാ ജോയി ചെമ്മാച്ചേല്‍, തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന പരേതനായ ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് 15 നിര്‍ധനരായ യുവതികള്‍ക്ക് വിവാഹം നടത്തി കൊടുത്തത് സംസ്ഥാനത്തിനു മാതൃക ആണെന്നു മന്ത്രി കെ.രാജു. വധൂവരന്മാരക്കുള്ള അനുമോദന സമ്മേളനം നണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വധൂവരന്മാര്‍ക്ക് തോമസ് ചാഴിക്കാടന്‍ എം. പി പാരിതോഷികം വിതരണം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ.മാണി എം. പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ, മോന്‍സ് ജോസഫ് എം. എല്‍. എ, റോഷി അഗസ്റ്റിന്‍ എം. എല്‍. എ, ഡോ. എന്‍ ജയരാജ് എം. എല്‍. എ, സിപിഐ സംസ്ഥാന സമിതി അംഗം ടി.ബി വിനു, പി. യു തോമസ്, ജിയോ ലൂക്കോസ്, ഷൈലാ ജോയി ചെമ്മാച്ചേല്‍, തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 



Latest

Copyrights@2016.