gulf

മാക്കോ കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-11-08 12:12:23amm

 

കുവൈത്ത് സിറ്റി : മലയാളി അസോസിയേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ( മാക്കോ ) കുവൈത്ത് ഓണാഘോഷം " ചിങ്ങോത്സവം - 2019 " സംഘടിപ്പിച്ചു . അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഘോഷയാത്രയോടുകൂടി ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ലോക കേരള സഭ അംഗം ബാബു ഫ്രാന്‍സിസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .
മാക്കോ വൈസ് പ്രസിഡന്‍റ് ഷാജഹാന്‍ പട്ടാഴി അധ്യക്ഷത വഹിച്ചു . കുവൈത്തിലെ പ്രമുഖ സംഘടന ഭാരവാഹികളായ സക്കീര്‍ പുത്തന്‍പാലത്ത് , സലീംരാജ് , പി.എം.നായര്‍ , പി.ജി.ബിനു , അനില്‍ ആനന്ദ് , ജി.എസ്. പിള്ള , പി.സ്.ബാനര്‍ജി , മാക്കോ ട്രഷറര്‍ സുഗതന്‍ , മാക്കോ വനിതാവേദി പ്രസിഡന്‍റ് അജിത നായര്‍ എന്നിവര്‍ സംസാരിച്ചു .

കുവൈത്ത് സിറ്റി : മലയാളി അസോസിയേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ( മാക്കോ ) കുവൈത്ത് ഓണാഘോഷം " ചിങ്ങോത്സവം - 2019 " സംഘടിപ്പിച്ചു . അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഘോഷയാത്രയോടുകൂടി ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ലോക കേരള സഭ അംഗം ബാബു ഫ്രാന്‍സിസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു . മാക്കോ വൈസ് പ്രസിഡന്‍റ് ഷാജഹാന്‍ പട്ടാഴി അധ്യക്ഷത വഹിച്ചു . കുവൈത്തിലെ പ്രമുഖ സംഘടന ഭാരവാഹികളായ സക്കീര്‍ പുത്തന്‍പാലത്ത് , സലീംരാജ് , പി.എം.നായര്‍ , പി.ജി.ബിനു , അനില്‍ ആനന്ദ് , ജി.എസ്. പിള്ള , പി.സ്.ബാനര്‍ജി , മാക്കോ ട്രഷറര്‍ സുഗതന്‍ , മാക്കോ വനിതാവേദി പ്രസിഡന്‍റ് അജിത നായര്‍ എന്നിവര്‍ സംസാരിച്ചു .

തുടര്‍ന്ന് മാക്കോ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും പി.എസ്. ബാനര്‍ജിയും പൊലിക കുവൈത്തും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍പാട്ടും ശ്രദ്ധയമായി . വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു . മാക്കോ ചെയര്‍പേഴ്സന്‍ സുജാത ഹരിദാസ് സ്വാഗതവും മാക്കോ ജോയന്‍റ് സെക്രട്ടറി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു .

 



Latest

Copyrights@2016.