gulf

ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ഇ​ന്‍​ഡി​ഗോ​യും ഒ​ന്നി​ച്ചു

Tiju Kannampally  ,  2019-11-07 10:36:21pmm

 

ദോ​ഹ: ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഇ​ന്‍​ഡി​ഗോ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​മി​ച്ച്‌​ സ​ര്‍​വി​സ്​ ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച കോ​ഡ്ഷെ​യ​ര്‍ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു.ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്‍​ഡി​ഗോ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് റോ​ണോ ജോ​യ് ദ​ത്ത​യും ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ സി.​ഇ.​ഒ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​റു​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ക​രാ​റി​െന്‍റ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് വി​ല്‍​പ​ന ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 18നാ​ണ് ക​രാ​ര്‍ പ്ര​കാ​രം സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ക​രാ​ര്‍ പ്ര​കാ​രം ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ന് ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ ഇ​ന്‍​ഡി​ഗോ വ​ഴി ദോ​ഹ​ക്കും ഡ​ല്‍​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ക​ഴി​യും.
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍​സാ​യ ഇ​ന്‍​ഡി​ഗോ​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ നേ​ര​ത്തേ​ത​ന്നെ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്ബ​നി വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഇ​രു ക​മ്ബ​നി​ക​ളും ചേ​ര്‍​ന്നെ​ടു​ത്ത പു​തി​യ തീ​രു​മാ​ന​മാ​ണ് ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന ക​രാ​റാ​ണ് ഇ​ന്‍​ഡി​ഗോ​യു​മാ​യി ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ സി.​ഇ.​ഒ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ റൂ​ട്ടു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ളാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.ഭാ​വി​യി​ല്‍ ഇ​രു ക​മ്ബ​നി​യു​ടെ​യും വ​ള​ര്‍​ച്ച​യി​ല്‍ ക​രാ​ര്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഇ​ന്‍​ഡി​ഗോ​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ന് ഏ​റെ താ​ല്‍​പ​ര്യ​മു​ണ്ട്. ഇ​ന്‍​ഡി​ഗോ​യു​മാ​യി കോ​ഡ്ഷെ​യ​ര്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.ക​മ്ബ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ഇ​ന്‍​ഡി​ഗോ​യും ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ന്‍​ഡി​ഗോ​യു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​ഹ്​​മ​ദാ​ബാ​ദ്, അ​മൃ​ത്​​സ​ര്‍, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ല്‍​ഹി, ഗോ​വ, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി, കൊ​ല്‍​ക്ക​ത്ത, കോ​ഴി​ക്കോ​ട്, മും​ബൈ, നാ​ഗ്പൂ​ര്‍, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ല്‍ 102 വി​മാ​ന​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്.
ഇ​ന്‍​ഡി​ഗോ​യു​മാ​യി ച​ര്‍​ച്ച​യി​ലാ​ണെ​ന്നും എ​ന്നാ​ല്‍ വി​ദേ​ശ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ക​മ്ബ​നി ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും എ​ന്നെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​ക​യാ​ണെ​ങ്കി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ത​യാ​റാ​ണെ​ന്നും അ​ല്‍ ബാ​കി​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം സ​ര്‍​വി​സു​ക​ള്‍ ഇ​ന്‍​ഡി​ഗോ​യു​ടെ കൈ​വ​ശ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​ന്‍​ഡി​ഗോ 300 എ​യ​ര്‍​ബ​സ്​ വി​മാ​ന​ങ്ങ​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​ത്. തു​ര്‍​ക്കി, ചൈ​ന, വി​യ​റ്റ്നാം, മ്യാ​ന്മ​ര്‍, ഖ​ത്ത​ര്‍ തു​ട​ങ്ങി 60 ല​ധി​കം രാ​ജ്യാ​ന്ത​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ല്‍ ഇ​ന്‍​ഡി​ഗോ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

ദോ​ഹ : ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഇ​ന്‍​ഡി​ഗോ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​മി​ച്ച്‌​ സ​ര്‍​വി​സ്​ ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച കോ​ഡ്ഷെ​യ​ര്‍ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു.ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്‍​ഡി​ഗോ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് റോ​ണോ ജോ​യ് ദ​ത്ത​യും ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ സി.​ഇ.​ഒ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​റു​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ക​രാ​റി​െന്‍റ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് വി​ല്‍​പ​ന ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 18നാ​ണ് ക​രാ​ര്‍ പ്ര​കാ​രം സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ക​രാ​ര്‍ പ്ര​കാ​രം ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ന് ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ ഇ​ന്‍​ഡി​ഗോ വ​ഴി ദോ​ഹ​ക്കും ഡ​ല്‍​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ക​ഴി​യും.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍​സാ​യ ഇ​ന്‍​ഡി​ഗോ​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ നേ​ര​ത്തേ​ത​ന്നെ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്ബ​നി വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഇ​രു ക​മ്ബ​നി​ക​ളും ചേ​ര്‍​ന്നെ​ടു​ത്ത പു​തി​യ തീ​രു​മാ​ന​മാ​ണ് ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന ക​രാ​റാ​ണ് ഇ​ന്‍​ഡി​ഗോ​യു​മാ​യി ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ സി.​ഇ.​ഒ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ റൂ​ട്ടു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ളാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.ഭാ​വി​യി​ല്‍ ഇ​രു ക​മ്ബ​നി​യു​ടെ​യും വ​ള​ര്‍​ച്ച​യി​ല്‍ ക​രാ​ര്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്‍​ഡി​ഗോ​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ന് ഏ​റെ താ​ല്‍​പ​ര്യ​മു​ണ്ട്. ഇ​ന്‍​ഡി​ഗോ​യു​മാ​യി കോ​ഡ്ഷെ​യ​ര്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.ക​മ്ബ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ഇ​ന്‍​ഡി​ഗോ​യും ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ന്‍​ഡി​ഗോ​യു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​ഹ്​​മ​ദാ​ബാ​ദ്, അ​മൃ​ത്​​സ​ര്‍, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ല്‍​ഹി, ഗോ​വ, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി, കൊ​ല്‍​ക്ക​ത്ത, കോ​ഴി​ക്കോ​ട്, മും​ബൈ, നാ​ഗ്പൂ​ര്‍, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ല്‍ 102 വി​മാ​ന​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്.

ഇ​ന്‍​ഡി​ഗോ​യു​മാ​യി ച​ര്‍​ച്ച​യി​ലാ​ണെ​ന്നും എ​ന്നാ​ല്‍ വി​ദേ​ശ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ക​മ്ബ​നി ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും എ​ന്നെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​ക​യാ​ണെ​ങ്കി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ത​യാ​റാ​ണെ​ന്നും അ​ല്‍ ബാ​കി​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം സ​ര്‍​വി​സു​ക​ള്‍ ഇ​ന്‍​ഡി​ഗോ​യു​ടെ കൈ​വ​ശ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​ന്‍​ഡി​ഗോ 300 എ​യ​ര്‍​ബ​സ്​ വി​മാ​ന​ങ്ങ​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​ത്. തു​ര്‍​ക്കി, ചൈ​ന, വി​യ​റ്റ്നാം, മ്യാ​ന്മ​ര്‍, ഖ​ത്ത​ര്‍ തു​ട​ങ്ങി 60 ല​ധി​കം രാ​ജ്യാ​ന്ത​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ല്‍ ഇ​ന്‍​ഡി​ഗോ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

 



Latest

Copyrights@2016.