india

സ്‌പെയര്‍ പാര്‍ട്‌സും ടയറും ഇല്ലാത്തതിനാല്‍ കെഎസ്‌ആര്‍ടിസിയുടെ 1246 ബസുകള്‍ കട്ടപ്പുറത്ത്

Tiju Kannampally  ,  2019-11-06 10:40:38pmm

 

പത്തനംതിട്ട: സ്‌പെയര്‍ പാര്‍ട്‌സും ടയറും ഇല്ലാത്തതിനാല്‍ കെഎസ്‌ആര്‍ടിസിയുടെ 1246 ബസുകള്‍ കട്ടപ്പുറത്ത്. ഓടുന്ന ബസുകളിലാകട്ടെ 600 എണ്ണമെങ്കിലും വഴിയില്‍ കേടായി ദിവസവും സര്‍വ്വീസ് മുടങ്ങുന്നു. ആനവണ്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഈ കണക്കുകളില്‍ ഉള്ളത്. ലോ ഫ്‌ളോര്‍ എസി ബസുകള്‍ ഉള്‍പ്പെടെ 6300 ബസുകളാണ് കെഎസ്‌ആര്‍ടിസിക്കുള്ളത്. 719 ലോ ഫ്‌ളോര്‍ ബസുകളില്‍ 400 എണ്ണവും കട്ടപ്പുറത്താണ്.
പരമാവധി ബസുകള്‍ നിരത്തിലിറക്കിയാണ് എംഡിയായിരിക്കുമ്ബോള്‍ ടോമിന്‍ തച്ചങ്കരി കെ എസ് ആര്‍ ടി സിക്ക് വരുമാനം ഉയര്‍ത്തിയത്. എന്നാല്‍ പുതിയ മാനേജ്‌മെന്റ് എത്തിയതോടെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഓടുന്ന ബസുകള്‍ 4000 ആയി കുറച്ചിരുന്നു. ഇതോടെ വരുമാനത്തില്‍ ദിവസം 50 ലക്ഷം രൂപ വീതം കുറഞ്ഞെങ്കിലും ചെലവിനത്തില്‍ ഇതിനേക്കാള്‍ ലാഭമുണ്ടെന്നാണു മാനേജ്‌മെന്റ് വാദം. ഇന്ധന ഇനത്തില്‍ 20 ലക്ഷം രൂപയോളമാണു ലാഭം. സര്‍വീസുകള്‍ കുറച്ചും പ്രധാന റോഡുകളില്‍ കൃത്യമായ ഇടവേള പാലിച്ചുമാണ് ഇപ്പോള്‍ സര്‍വീസെന്നും വീമ്ബു പറയുന്നു. എന്നാല്‍ ശമ്ബളം പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് കെ എസ് ആര്‍ ടി സി.
ഇതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. കട്ടപ്പുറത്തിരിക്കുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ കമ്ബനിക്കു കോടികളുടെ കുടിശിക തീര്‍ക്കണം. മാത്രമല്ല, ഈ ബസുകള്‍ക്ക് ഒരു ലീറ്റര്‍ ഡീസല്‍ കൊണ്ട് 2 കിലോമീറ്റര്‍ ദൂരമേ ഓടാനാകൂ. മറ്റു ബസുകള്‍ക്ക് 4 കിലോമീറ്റര്‍ ലഭിക്കുമ്ബോഴാണിത്. ഈ നഷ്ടക്കച്ചവടവും കുറയ്ക്കണമെന്നതിനാലാണു ലോ ഫ്‌ളോര്‍ ബസ് അറ്റകുറ്റപ്പണിക്കു മാനേജ്‌മെന്റ് മടിക്കുന്നത്.
3300 ടയറുകള്‍ ലഭിച്ചാല്‍ മാത്രമേ കട്ടപ്പുറത്തുള്ള കുറച്ചു ബസുകളെങ്കിലും നിരത്തിലിറക്കാനാകൂ. പക്ഷേ, ടയര്‍ വിതരണക്കാര്‍ക്ക് 10 കോടിയോളം രൂപ കുടിശിക കൊടുക്കാനുള്ളതിനാല്‍ 700 ടയര്‍ മാത്രമേ ലഭ്യമായുള്ളൂ. ഗതാഗതമന്ത്രി നിയമസഭയില്‍ നല്‍കിയതാണ് ഈ കണക്ക്. കേടായതിനാലും വാറന്റി കാലാവധി കഴിഞ്ഞതിനാലും 7 ഡിപ്പോകളില്‍ ടിക്കറ്റ് മെഷീന്‍ പ്രവര്‍ത്തനമില്ലെന്നും മന്ത്രി അറിയിച്ചു

പത്തനംതിട്ട : സ്‌പെയര്‍ പാര്‍ട്‌സും ടയറും ഇല്ലാത്തതിനാല്‍ കെഎസ്‌ആര്‍ടിസിയുടെ 1246 ബസുകള്‍ കട്ടപ്പുറത്ത്. ഓടുന്ന ബസുകളിലാകട്ടെ 600 എണ്ണമെങ്കിലും വഴിയില്‍ കേടായി ദിവസവും സര്‍വ്വീസ് മുടങ്ങുന്നു. ആനവണ്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഈ കണക്കുകളില്‍ ഉള്ളത്. ലോ ഫ്‌ളോര്‍ എസി ബസുകള്‍ ഉള്‍പ്പെടെ 6300 ബസുകളാണ് കെഎസ്‌ആര്‍ടിസിക്കുള്ളത്. 719 ലോ ഫ്‌ളോര്‍ ബസുകളില്‍ 400 എണ്ണവും കട്ടപ്പുറത്താണ്. പരമാവധി ബസുകള്‍ നിരത്തിലിറക്കിയാണ് എംഡിയായിരിക്കുമ്ബോള്‍ ടോമിന്‍ തച്ചങ്കരി കെ എസ് ആര്‍ ടി സിക്ക് വരുമാനം ഉയര്‍ത്തിയത്. എന്നാല്‍ പുതിയ മാനേജ്‌മെന്റ് എത്തിയതോടെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഓടുന്ന ബസുകള്‍ 4000 ആയി കുറച്ചിരുന്നു. ഇതോടെ വരുമാനത്തില്‍ ദിവസം 50 ലക്ഷം രൂപ വീതം കുറഞ്ഞെങ്കിലും ചെലവിനത്തില്‍ ഇതിനേക്കാള്‍ ലാഭമുണ്ടെന്നാണു മാനേജ്‌മെന്റ് വാദം. ഇന്ധന ഇനത്തില്‍ 20 ലക്ഷം രൂപയോളമാണു ലാഭം. സര്‍വീസുകള്‍ കുറച്ചും പ്രധാന റോഡുകളില്‍ കൃത്യമായ ഇടവേള പാലിച്ചുമാണ് ഇപ്പോള്‍ സര്‍വീസെന്നും വീമ്ബു പറയുന്നു. എന്നാല്‍ ശമ്ബളം പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് കെ എസ് ആര്‍ ടി സി.

ഇതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. കട്ടപ്പുറത്തിരിക്കുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ കമ്ബനിക്കു കോടികളുടെ കുടിശിക തീര്‍ക്കണം. മാത്രമല്ല, ഈ ബസുകള്‍ക്ക് ഒരു ലീറ്റര്‍ ഡീസല്‍ കൊണ്ട് 2 കിലോമീറ്റര്‍ ദൂരമേ ഓടാനാകൂ. മറ്റു ബസുകള്‍ക്ക് 4 കിലോമീറ്റര്‍ ലഭിക്കുമ്ബോഴാണിത്. ഈ നഷ്ടക്കച്ചവടവും കുറയ്ക്കണമെന്നതിനാലാണു ലോ ഫ്‌ളോര്‍ ബസ് അറ്റകുറ്റപ്പണിക്കു മാനേജ്‌മെന്റ് മടിക്കുന്നത്. 3300 ടയറുകള്‍ ലഭിച്ചാല്‍ മാത്രമേ കട്ടപ്പുറത്തുള്ള കുറച്ചു ബസുകളെങ്കിലും നിരത്തിലിറക്കാനാകൂ. പക്ഷേ, ടയര്‍ വിതരണക്കാര്‍ക്ക് 10 കോടിയോളം രൂപ കുടിശിക കൊടുക്കാനുള്ളതിനാല്‍ 700 ടയര്‍ മാത്രമേ ലഭ്യമായുള്ളൂ. ഗതാഗതമന്ത്രി നിയമസഭയില്‍ നല്‍കിയതാണ് ഈ കണക്ക്. കേടായതിനാലും വാറന്റി കാലാവധി കഴിഞ്ഞതിനാലും 7 ഡിപ്പോകളില്‍ ടിക്കറ്റ് മെഷീന്‍ പ്രവര്‍ത്തനമില്ലെന്നും മന്ത്രി അറിയിച്ചു

 



Latest

Copyrights@2016.