india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അന്താരാഷ്ട്ര കൊളോക്ക്വിയം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-11-06 05:48:40amm

അന്താരാഷ്ട്ര കൊളോക്ക്വിയം
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മതവും ശാസ്ത്രവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കൊളോക്ക്വിയം സംഘടിപ്പിച്ചു.  റവ. ഡോ. സ്റ്റീഫന്‍ ഫോസെറ്റ് ആയിരുന്നു മുഖ്യ പ്രഭാഷകന്‍. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ച അദ്ദേഹം ശാസ്ത്രവും മതവും മനുഷ്യ പുരോഗതിക്ക് എങ്ങനെ പരസ്പരപൂരകമായി വര്‍ത്തിക്കുന്നു എന്ന് വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ബിന്ദു ചെറിയാന്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഫാ. ബെന്നി തോമസ് ചേരിയില്‍ എന്നിവര്‍ സംസാരിച്ചു. കോളേജിലെ വിവിധവകുപ്പുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കൊളോക്ക്വിയത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.