oceana

സുരക്ഷാഭീഷണിയില്‍ ചൈനയിലെ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടുന്നു

Tiju Kannampally  ,  2019-11-05 04:58:30amm

 

ബീയ്ജിംങ്: ( 05.11.2019) സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ ചില്ലുപാലങ്ങള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു. അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയായതോടെയാണ് അധികൃതര്‍ പാലങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
ചില്ലുപാലങ്ങളില്‍ നിന്ന് താഴ്ച്ചകളിലേക്കുള്ള കാഴ്ച്ചകള്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് വ്യത്യസ്ത സാഹസികാനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്. ഇത്തരം പാലങ്ങളില്‍ കയറിനിന്ന് എടുക്കുന്ന മനോഹരവും എന്നാല്‍ പേടിപ്പെടുത്തുന്നതുമായ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ചൈനയില്‍ ഇത്തരത്തില്‍ ഏകദേശം 2300 ചില്ലുപാലങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ഭൂകമ്ബങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങള്‍ക്കുണ്ടെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ബീയ്ജിംങ് : സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ ചില്ലുപാലങ്ങള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു. അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയായതോടെയാണ് അധികൃതര്‍ പാലങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ചില്ലുപാലങ്ങളില്‍ നിന്ന് താഴ്ച്ചകളിലേക്കുള്ള കാഴ്ച്ചകള്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് വ്യത്യസ്ത സാഹസികാനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്. ഇത്തരം പാലങ്ങളില്‍ കയറിനിന്ന് എടുക്കുന്ന മനോഹരവും എന്നാല്‍ പേടിപ്പെടുത്തുന്നതുമായ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ചൈനയില്‍ ഇത്തരത്തില്‍ ഏകദേശം 2300 ചില്ലുപാലങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഭൂകമ്ബങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങള്‍ക്കുണ്ടെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

 



Latest

Copyrights@2016.