europe

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ വനിത മേധാവിയായി ക്രിസ്ററീന്‍ ലഗാര്‍ഡെ സ്ഥാനമേറ്റു

Tiju Kannampally  ,  2019-11-05 04:56:10amm

 

 ഫ്രാങ്ക്ഫര്‍ട്ട് : യൂറോപ്യന്‍ സെന്‍ട്രല്‍(ഇയു) ബാങ്കിന്റെ ആദ്യ വനിത മേധാവിയായി ക്രിസ്ററീന്‍ ലഗാര്‍ഡെ(63) ബാങ്ക് ആസ്ഥാനമായ ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാനമേറ്റു. മാരിയോ ഡ്രാഗിയുടെ പിന്‍ഗാമിയായിട്ടാണ് ലഗാര്‍ഡ് അധ്യക്ഷ പദവിയിലെത്തിയത്. ഇവരുടെ സ്ഥാനം യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നോമിനിയാണ് ലഗാര്‍ഡെ.
അന്താരാഷ്ട്ര സാമ്ബത്തിക മേഖലയിലെ റോക്ക് സ്റ്റാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അഭിഭാഷകയായി കരിയര്‍ ആരംഭിച്ച ശേഷമാണ് അവര്‍ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. നിക്കോളാസ് സര്‍ക്കോസിയുടെ ഭരണകാലത്ത് ഫ്രാന്‍സില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഡൊമിനിക് സ്ട്രോസ് ഖാനു പകരം ഐഎംഎഫിന്റെ തലപ്പത്തേക്കു വരുമ്ബോള്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു ക്രിസ്ററീന്‍ ലഗാര്‍ഡെ. ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്ററീന്‍ 2011 മുതല്‍ ഐഎംഎഫിന്റെ മേധാവിയായിരുന്നു

 ഫ്രാങ്ക്ഫര്‍ട്ട് : യൂറോപ്യന്‍ സെന്‍ട്രല്‍(ഇയു) ബാങ്കിന്റെ ആദ്യ വനിത മേധാവിയായി ക്രിസ്ററീന്‍ ലഗാര്‍ഡെ(63) ബാങ്ക് ആസ്ഥാനമായ ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാനമേറ്റു. മാരിയോ ഡ്രാഗിയുടെ പിന്‍ഗാമിയായിട്ടാണ് ലഗാര്‍ഡ് അധ്യക്ഷ പദവിയിലെത്തിയത്. ഇവരുടെ സ്ഥാനം യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നോമിനിയാണ് ലഗാര്‍ഡെ. അന്താരാഷ്ട്ര സാമ്ബത്തിക മേഖലയിലെ റോക്ക് സ്റ്റാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അഭിഭാഷകയായി കരിയര്‍ ആരംഭിച്ച ശേഷമാണ് അവര്‍ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. നിക്കോളാസ് സര്‍ക്കോസിയുടെ ഭരണകാലത്ത് ഫ്രാന്‍സില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഡൊമിനിക് സ്ട്രോസ് ഖാനു പകരം ഐഎംഎഫിന്റെ തലപ്പത്തേക്കു വരുമ്ബോള്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു ക്രിസ്ററീന്‍ ലഗാര്‍ഡെ. ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്ററീന്‍ 2011 മുതല്‍ ഐഎംഎഫിന്റെ മേധാവിയായിരുന്നു

 



Latest

Copyrights@2016.