india

പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്

Tiju Kannampally  ,  2019-11-05 04:47:38amm

 

ന്യൂഡല്‍ഹി: കോഗ്‌നിസെന്റിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് കമ്ബനി പിരിച്ചുവിടാനൊരുങ്ങുന്നത്. 2,200ഓളം ജീവനക്കാര്‍ക്ക് ഈ വിഭാഗത്തില്‍ മാത്രം ജോലി നഷ്ടമാകും.
ജെഎല്‍ 6(ജോബ് ലെവല്‍ 6) ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ഈ വിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും.
ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. ഇതുകൂടി ചേര്‍ക്കുമ്ബോള്‍ 4,000 മുതല്‍ 10,000 പേര്‍ക്ക് വരെ ജോലി നഷ്ടമാകും.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്‌ 86,558 ജീവനക്കാരാണ് ജോബ് ലെവല്‍ 3ന് താഴെ ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്.

ന്യൂഡല്‍ഹി : കോഗ്‌നിസെന്റിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പെടെയുള്ളവരെയാണ് കമ്ബനി പിരിച്ചുവിടാനൊരുങ്ങുന്നത്. 2,200ഓളം ജീവനക്കാര്‍ക്ക് ഈ വിഭാഗത്തില്‍ മാത്രം ജോലി നഷ്ടമാകും. ജെഎല്‍ 6(ജോബ് ലെവല്‍ 6) ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. ഈ വിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും. ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. ഇതുകൂടി ചേര്‍ക്കുമ്ബോള്‍ 4,000 മുതല്‍ 10,000 പേര്‍ക്ക് വരെ ജോലി നഷ്ടമാകും.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്‌ 86,558 ജീവനക്കാരാണ് ജോബ് ലെവല്‍ 3ന് താഴെ ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്.

 



Latest

Copyrights@2016.