europe

ഇന്ത്യയില്‍ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ഐറിഷ് സന്യാസിനി പാസ്കല്‍ ഓർമയായി

Tiju Kannampally  ,  2019-11-03 11:23:13pmm

 

ഡ​​ബ്ലി​​ന്‍: നാ​ല​ര പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യി​ല്‍ സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ചി​രു​ന്ന ഐ​റി​ഷ് സ​ന്യാ​സി​നി പാ​സ്ക​ല്‍ ഒാ​ര്‍​മ​യാ​യി. കോ​ല്‍​ക്ക​ത്ത​യി​ല്‍ അ​​ശ​​ര​​ണ​​ര്‍​​ക്കും ആ​​ലം​​ബ​​ഹീ​​ന​​ര്‍​​ക്കു​​മാ​​യി ജീ​​വി​​ത​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​ന്യാ​സി​നി​യാ​യി​രു​ന്നു പ്ര​​സ​ന്‍റേ​ഷ​​ന്‍ സ​​ഭാം​​ഗ​​മാ​​യി​​രു​​ന്ന സി​​സ്റ്റ​​ര്‍ പാ​​സ്ക​ല്‍.
45 ​വ​​ര്‍​​ഷ​​ക്കാ​​ലം കോ​ല്‍​ക്ക​ത്ത​യി​ലെ തെ​​രു​​വോ​​ര​​ങ്ങ​​ളി​​ല്‍ ജീ​​വി​​ച്ചു നി​​ര​​വ​​ധി അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ള്‍ നി​​ര്‍​​മി​ക്കു​​ക​​യും അ​​വി​ടെ കു​​ഞ്ഞു​​ങ്ങ​​ള്‍​​ക്കു വി​​ദ്യാ​​ഭ്യാ​​സം​ന​​ല്‍​​കി കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ക​യും ചെ​യ്ത സി​സ്റ്റ​ര്‍ കോ​ല്‍​ക്ക​ത്ത​യ്ക്കും മ​റ​ക്കാ​നാ​വാ​ത്ത പേ​രാ​ണ്. മ​​ദ​​ര്‍ തെ​​രേ​​സ​​യോ​​ടൊ​​ത്തു നി​​ര​​വ​​ധി പ്രാ​​വ​​ശ്യം യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള സി​​സ്റ്റ​​റി​​നു മ​​ദ​​ര്‍ തെ​​രേ​​സ​​യെ​​പ്പ​​റ്റി പ​​റ​​യു​​മ്ബോ​​ഴും നൂ​​റു​നാ​​വാ​​യി​​രു​​ന്നു. മ​ദ​റി​നൊ​പ്പം കേ​​ര​​ള​​ത്തി​​ലും ഗോ​​വ​​യി​​ലും സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി​​യ കാ​​ര്യം നേ​ര​ത്തെ സി​​സ്റ്റ​​ര്‍ പ​​ങ്കു​വ​​ച്ചി​​രു​​ന്നു.
എ​ട്ടു വ​​ര്‍​​ഷം മു​​ന്പും ഒ​​രു അ​​നാ​​ഥാ​​ല​​യ​​ത്തി​​ന്‍റെ നി​​ര്‍​​മാ​ണം പൂ​​ര്‍​​ത്തി​​യാ​​ക്കാ​ന്‍ അ​​യ​​ര്‍​​ല​​ന്‍​ഡി​ല്‍​നി​​ന്നു സ​​മാ​​ഹ​​രി​​ച്ച തു​​ക​​യു​​മാ​​യി സി​​സ്റ്റ​​ര്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ഡ​​ബ്ലി​​നി​​ലെ കോ​​ണ്‍​​വ​ന്‍റി​ല്‍ വി​​ശ്ര​​മ​​ജീ​​വി​​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​​ന്ത്യ​​യെ​​യും ഇ​​ന്ത്യ​​ക്കാ​​രെ​​യും ഏ​​റെ സ്നേ​​ഹി​​ച്ചി​​രു​​ന്ന സി​സ്റ്റ​ര്‍ തൊ​​ണ്ണൂ​​റ്റി ഒ​​ന്‍​​പ​​താം ജ​​ന്മ​​ദി​​ന​​ത്തി​​ല്‍ കി​​ട്ടി​​യ സ​​മ്മാ​​ന​​ത്തു​​ക​​യും ഇ​​ന്ത്യ​​യി​​ലെ സേ​​വ​​ന പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്കാ​​യി ന​ല്‍​കി. നൂ​​റാം ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ക്കാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ​യാ​ണു ദൈ​വ​സ​ന്നി​ധി​യി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഏ​താ​നും വ​ര്‍​ഷം മു​ന്പ് ലൂ​​ക്ക​​ന്‍ മ​​ല​​യാ​​ളി ക്ല​​ബ്ബിന്‍റെ ക്രി​​സ്മ​​സ് ന്യൂ ​​ഇ​​യ​​ര്‍ ‌ആ​​ഘോ​​ഷ​​ത്തി​​ല്‍ പ​​ങ്കെ​​ടു​ക്കാ​നെ​ത്തി​യ​ത് മ​ല​യാ​ളി​ക​ള്‍​ക്ക് ആ​ഹ്ലാ​ദം പ​ക​ര്‍​ന്നി​രു​ന്നു. 2009ല്‍ ​വേ​​ള്‍​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​​സി​​ലി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ മ​​ല​​യാ​​ളി സ​​മൂ​​ഹം സി​​സ്റ്റ​​റി​​നെ ആ​​ദ​​രി​​ച്ചു. സി​​സ്റ്റ​​റി​​ന്‍റെ സം​​സ്കാ​​ര ച​ട​ങ്ങു​ക​ള്‍ അ​ഞ്ചി​നു ​രാ​​വി​​ലെ 11ന് ​ലൂ​​ക്ക​​ന്‍ ഡി​​വൈ​​ന്‍ മേ​​ഴ്സി പ​​ള്ളി​​യി​​ലെ പ്രാ​​ര്‍​​ഥ​​ന​​യോ​ടെ തു​ട​ങ്ങും.

ഡ​​ബ്ലി​​ന്‍ : നാ​ല​ര പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യി​ല്‍ സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ചി​രു​ന്ന ഐ​റി​ഷ് സ​ന്യാ​സി​നി പാ​സ്ക​ല്‍ ഓർമയായി. കോ​ല്‍​ക്ക​ത്ത​യി​ല്‍ അ​​ശ​​ര​​ണ​​ര്‍​​ക്കും ആ​​ലം​​ബ​​ഹീ​​ന​​ര്‍​​ക്കു​​മാ​​യി ജീ​​വി​​ത​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​ന്യാ​സി​നി​യാ​യി​രു​ന്നു പ്ര​​സ​ന്‍റേ​ഷ​​ന്‍ സ​​ഭാം​​ഗ​​മാ​​യി​​രു​​ന്ന സി​​സ്റ്റ​​ര്‍ പാ​​സ്ക​ല്‍. 45 ​വ​​ര്‍​​ഷ​​ക്കാ​​ലം കോ​ല്‍​ക്ക​ത്ത​യി​ലെ തെ​​രു​​വോ​​ര​​ങ്ങ​​ളി​​ല്‍ ജീ​​വി​​ച്ചു നി​​ര​​വ​​ധി അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ള്‍ നി​​ര്‍​​മി​ക്കു​​ക​​യും അ​​വി​ടെ കു​​ഞ്ഞു​​ങ്ങ​​ള്‍​​ക്കു വി​​ദ്യാ​​ഭ്യാ​​സം​ന​​ല്‍​​കി കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ക​യും ചെ​യ്ത സി​സ്റ്റ​ര്‍ കോ​ല്‍​ക്ക​ത്ത​യ്ക്കും മ​റ​ക്കാ​നാ​വാ​ത്ത പേ​രാ​ണ്. മ​​ദ​​ര്‍ തെ​​രേ​​സ​​യോ​​ടൊ​​ത്തു നി​​ര​​വ​​ധി പ്രാ​​വ​​ശ്യം യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള സി​​സ്റ്റ​​റി​​നു മ​​ദ​​ര്‍ തെ​​രേ​​സ​​യെ​​പ്പ​​റ്റി പ​​റ​​യു​​മ്ബോ​​ഴും നൂ​​റു​നാ​​വാ​​യി​​രു​​ന്നു. മ​ദ​റി​നൊ​പ്പം കേ​​ര​​ള​​ത്തി​​ലും ഗോ​​വ​​യി​​ലും സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി​​യ കാ​​ര്യം നേ​ര​ത്തെ സി​​സ്റ്റ​​ര്‍ പ​​ങ്കു​വ​​ച്ചി​​രു​​ന്നു.

എ​ട്ടു വ​​ര്‍​​ഷം മു​​ന്പും ഒ​​രു അ​​നാ​​ഥാ​​ല​​യ​​ത്തി​​ന്‍റെ നി​​ര്‍​​മാ​ണം പൂ​​ര്‍​​ത്തി​​യാ​​ക്കാ​ന്‍ അ​​യ​​ര്‍​​ല​​ന്‍​ഡി​ല്‍​നി​​ന്നു സ​​മാ​​ഹ​​രി​​ച്ച തു​​ക​​യു​​മാ​​യി സി​​സ്റ്റ​​ര്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ഡ​​ബ്ലി​​നി​​ലെ കോ​​ണ്‍​​വ​ന്‍റി​ല്‍ വി​​ശ്ര​​മ​​ജീ​​വി​​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​​ന്ത്യ​​യെ​​യും ഇ​​ന്ത്യ​​ക്കാ​​രെ​​യും ഏ​​റെ സ്നേ​​ഹി​​ച്ചി​​രു​​ന്ന സി​സ്റ്റ​ര്‍ തൊ​​ണ്ണൂ​​റ്റി ഒ​​ന്‍​​പ​​താം ജ​​ന്മ​​ദി​​ന​​ത്തി​​ല്‍ കി​​ട്ടി​​യ സ​​മ്മാ​​ന​​ത്തു​​ക​​യും ഇ​​ന്ത്യ​​യി​​ലെ സേ​​വ​​ന പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്കാ​​യി ന​ല്‍​കി. നൂ​​റാം ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ക്കാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ​യാ​ണു ദൈ​വ​സ​ന്നി​ധി​യി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഏ​താ​നും വ​ര്‍​ഷം മു​ന്പ് ലൂ​​ക്ക​​ന്‍ മ​​ല​​യാ​​ളി ക്ല​​ബ്ബിന്‍റെ ക്രി​​സ്മ​​സ് ന്യൂ ​​ഇ​​യ​​ര്‍ ‌ആ​​ഘോ​​ഷ​​ത്തി​​ല്‍ പ​​ങ്കെ​​ടു​ക്കാ​നെ​ത്തി​യ​ത് മ​ല​യാ​ളി​ക​ള്‍​ക്ക് ആ​ഹ്ലാ​ദം പ​ക​ര്‍​ന്നി​രു​ന്നു. 2009ല്‍ ​വേ​​ള്‍​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​​സി​​ലി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ മ​​ല​​യാ​​ളി സ​​മൂ​​ഹം സി​​സ്റ്റ​​റി​​നെ ആ​​ദ​​രി​​ച്ചു. സി​​സ്റ്റ​​റി​​ന്‍റെ സം​​സ്കാ​​ര ച​ട​ങ്ങു​ക​ള്‍ അ​ഞ്ചി​നു ​രാ​​വി​​ലെ 11ന് ​ലൂ​​ക്ക​​ന്‍ ഡി​​വൈ​​ന്‍ മേ​​ഴ്സി പ​​ള്ളി​​യി​​ലെ പ്രാ​​ര്‍​​ഥ​​ന​​യോ​ടെ തു​ട​ങ്ങും.

 



Latest

Copyrights@2016.