india

ചൈതന്യ കാര്‍ഷികമേള ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക് കിടങ്ങൂര്‍ മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-11-02 05:34:49amm

 

ചൈതന്യ കാര്‍ഷികമേള ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക്
കിടങ്ങൂര്‍ മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു
ചേര്‍പ്പുങ്കല്‍:  21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോള്‍ തോമസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്  അസി. സെക്രട്ടറി  ഫാ. ജെയിംസ് വടക്കേക്കണ്ടങ്കരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ . മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫെഡറേഷന്‍ പ്രതിനിധി പി.സി ജോസഫ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റേര്‍ സിസ്റ്റര്‍ അല്‍ഫോന്‍സി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍ ബിജി ജോസ്, ഗ്രാമതല അനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് റാലിയും വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടത്തപ്പെട്ടു.  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്. 

ചേര്‍പ്പുങ്കല്‍: 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കലില്‍ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോള്‍ തോമസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്  അസി. സെക്രട്ടറി  ഫാ. ജെയിംസ് വടക്കേക്കണ്ടങ്കരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫെഡറേഷന്‍ പ്രതിനിധി പി.സി ജോസഫ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റേര്‍ സിസ്റ്റര്‍ അല്‍ഫോന്‍സി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍ ബിജി ജോസ്, ഗ്രാമതല അനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് റാലിയും വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടത്തപ്പെട്ടു.  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്. 

 



Latest

Copyrights@2016.