america
ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് വിടുന്നു
Tiju Kannampally , 2019-11-01 10:13:58pmm

വാഷിങ്ടന്‍ : വൈറ്റ് ഹൗസ് വിട്ടാലും താന്‍ ജന്മസ്ഥലമായ ന്യൂയോര്‍ക്കിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദശലക്ഷക്കണക്കിനു ഡോളര്‍ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോര്‍ക്ക് നഗരത്തിലെയും സംസ്ഥാനത്തെയും ഭരണാധികാരികളുടെ മോശം പെരുമാറ്റമാണ് ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ഫ്ലോറിഡയിലെ പാം ബീച്ചിലെ മറലാഗോ റിസോര്‍ട്ടില്‍ സ്ഥിര താന്‍ താമസമാക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.