oceana

ലോ​ക​ത്തെ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി ; ‌നേ​പ്പാ​ളി പ​ര്‍​വ​താ​രോ​ഹ​ക​ന് ലോ​ക റി​ക്കാ​ര്‍​ഡ്

Tiju Kannampally  ,  2019-10-29 10:53:03pmm

 

കാ​ഠ്മ​ണ്ഡു: ലോ​ക​ത്തെ ഉ​യ​ര​മേ​റി​യ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി നേ​പ്പാ​ളി പ​ര്‍​വ​താ​രോ​ഹ​ക​ന്‍ നി​ര്‍​മ​ല്‍ പു​ര്‍​ജ ലോ​ക​റി​ക്കാ​ര്‍​ഡി​ട്ടു. ആ​റു മാ​സം 14 ദി​വ​സം കൊ​ണ്ടാ​ണ് പു​ര്‍​ജ റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജെ​ര്‍​സി കു​കു​സ്‌​ക​യു​ടെ റി​ക്കോ​ര്‍​ഡാ​ണ് നി​ര്‍​മ​ല്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​ത്ര​യും പ​ര്‍​വ​ത​ങ്ങ​ള്‍ കീ​ഴ​ട​ക്കാ​ന്‍ കു​കു​സ്‌​ക ഏ​ഴു വ​ര്‍​ഷ​വും 11 മാ​സ​വും 14 ദി​വ​സ​വും എ​ടു​ത്തി​രു​ന്നു.
മു​ന്‍ ബ്രി​ട്ടീ​ഷ് ഗൂ​ര്‍​ഖ സൈ​നി​ക​നാ​യ പു​ര്‍​ജ ഏ​പ്രി​ല്‍ 23ന് ​നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ര്‍​ണ കീ​ഴ​ട​ക്കി​യാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 29ന് ​ചൈ​ന​യി​ലെ ഷി​ഷ​പാം​ഗ്മ​വ​രെ​യു​ള്ള കീ​ഴ​ട​ക്കി​യ​തോ​ടെ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഉ​യ​ര​മു​ള്ള 14 പ​ര്‍​വ​ത​ങ്ങ​ള്‍ കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട് കീ​ഴ​ട​ക്കി​യ പ​ര്‍​വ​താ​രോ​ഹ​ക​നെ​ന്ന റി​ക്കോ​ര്‍​ഡ് 36കാ​ര​നാ​യ പു​ര്‍​ജ പേ​രി​ലാ​ക്കി. മേ​യി​ല്‍ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ശേ​ഷ​മെ​ടു​ത്ത ചി​ത്രം ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
2003ല്‍ ​ബ്രി​ട്ടീ​ഷ് സേ​ന​യി​ല്‍‌ അം​ഗ​മാ​യ പു​ര്‍​ജ 2009ല്‍ ​റോ​യ​ല്‍ മ​റൈ​ന്‍ സേ​ന​യി​ലെ​ത്തി. 2012ല്‍ ​എ​വ​റ​സ്റ്റ് ബേ​സ് കാം​പി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ര്‍​വ​താ​രോ​ഹ​ണം തു​ട​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഠ്മ​ണ്ഡു : ലോ​ക​ത്തെ ഉ​യ​ര​മേ​റി​യ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി നേ​പ്പാ​ളി പ​ര്‍​വ​താ​രോ​ഹ​ക​ന്‍ നി​ര്‍​മ​ല്‍ പു​ര്‍​ജ ലോ​ക​റി​ക്കാ​ര്‍​ഡി​ട്ടു. ആ​റു മാ​സം 14 ദി​വ​സം കൊ​ണ്ടാ​ണ് പു​ര്‍​ജ റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജെ​ര്‍​സി കു​കു​സ്‌​ക​യു​ടെ റി​ക്കോ​ര്‍​ഡാ​ണ് നി​ര്‍​മ​ല്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​ത്ര​യും പ​ര്‍​വ​ത​ങ്ങ​ള്‍ കീ​ഴ​ട​ക്കാ​ന്‍ കു​കു​സ്‌​ക ഏ​ഴു വ​ര്‍​ഷ​വും 11 മാ​സ​വും 14 ദി​വ​സ​വും എ​ടു​ത്തി​രു​ന്നു. മു​ന്‍ ബ്രി​ട്ടീ​ഷ് ഗൂ​ര്‍​ഖ സൈ​നി​ക​നാ​യ പു​ര്‍​ജ ഏ​പ്രി​ല്‍ 23ന് ​നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ര്‍​ണ കീ​ഴ​ട​ക്കി​യാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 29ന് ​ചൈ​ന​യി​ലെ ഷി​ഷ​പാം​ഗ്മ​വ​രെ​യു​ള്ള കീ​ഴ​ട​ക്കി​യ​തോ​ടെ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഉ​യ​ര​മു​ള്ള 14 പ​ര്‍​വ​ത​ങ്ങ​ള്‍ കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട് കീ​ഴ​ട​ക്കി​യ പ​ര്‍​വ​താ​രോ​ഹ​ക​നെ​ന്ന റി​ക്കോ​ര്‍​ഡ് 36കാ​ര​നാ​യ പു​ര്‍​ജ പേ​രി​ലാ​ക്കി. മേ​യി​ല്‍ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ശേ​ഷ​മെ​ടു​ത്ത ചി​ത്രം ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2003ല്‍ ​ബ്രി​ട്ടീ​ഷ് സേ​ന​യി​ല്‍‌ അം​ഗ​മാ​യ പു​ര്‍​ജ 2009ല്‍ ​റോ​യ​ല്‍ മ​റൈ​ന്‍ സേ​ന​യി​ലെ​ത്തി. 2012ല്‍ ​എ​വ​റ​സ്റ്റ് ബേ​സ് കാം​പി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ര്‍​വ​താ​രോ​ഹ​ണം തു​ട​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 



Latest

Copyrights@2016.