oceana

സ​മു​ദ്ര​പോ​രി​ല്‍ മു​ങ്ങി​യ ജ​പ്പാ​നീ​സ് ക​പ്പ​ലു​ക​ളെ 77 വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി

Tiju Kannampally  ,  2019-10-22 12:23:41amm

 

ടോ​ക്കി​യോ: ര​ണ്ടാം​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ യു​എ​സു​മാ​യു​ള്ള "ബാ​റ്റി​ല്‍ ഓ​ഫ് മി​ഡ്‌​വേ" സ​മു​ദ്ര​പോ​രി​ല്‍ മു​ങ്ങി​യ ര​ണ്ട് ജാ​പ്പ​നീ​സ് വി​മാ​ന​വാ​ഹി​നി​യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ടം ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. നോര്‍ത്ത് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ 18,000 അ​ടി താ​ഴ്ച​യി​ല്‍ പെ​ട്രെ​ല്‍ എ​ന്ന ക​പ്പ​ല്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് 77 വ​ര്‍​ഷം പ​ഴ​ക്ക​മേ​റി​യ ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ച​ത്. കാ​ഗ എ​ന്ന​ ക​പ്പ​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യും അ​കാ​ഗി എ​ന്ന മ​റ്റൊ​രു​ ക​പ്പ​ല്‍ ഞാ​യ​റാ​ഴ്ച​യും ക​ണ്ടെ​ത്തി.
1942ല്‍ ​മി​ഡ്‌​വേ അ​റ്റോ​ള്‍​വ​ട​ക്ക​ന്‍ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ മി​ഡ്‌​വേ അ​റ്റോ​ള്‍ ദ്വീ​പു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ട്ട ഏ​ഴു​ക​പ്പ​ലു​ക​ളാ​ണ് യാത്രമധ്യേ മുങ്ങിതാണത്. ലോ​ക​ത്തെ ഏ​റ്റ​വും​വ​ലി​യ സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​യാ​യ പ​പാ​ഹാ​നോ​മൊ​ക്വാ​കീ മ​റൈ​ന്‍ നാ​ഷ​ണ​ല്‍ സ്മാ​ര​ക​മേ​ഖ​ല​യി​ല്‍ നിന്നാണ് ഇവയില്‍ രണ്ടു കപ്പലുകള്‍ ക​ണ്ടെ​ത്തി​യ​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ പോ​ള്‍ ജി. ​അ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​മാ​ണ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ടോ​ക്കി​യോ : ര​ണ്ടാം​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ യു​എ​സു​മാ​യു​ള്ള "ബാ​റ്റി​ല്‍ ഓ​ഫ് മി​ഡ്‌​വേ" സ​മു​ദ്ര​പോ​രി​ല്‍ മു​ങ്ങി​യ ര​ണ്ട് ജാ​പ്പ​നീ​സ് വി​മാ​ന​വാ​ഹി​നി​യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ടം ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. നോര്‍ത്ത് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ 18,000 അ​ടി താ​ഴ്ച​യി​ല്‍ പെ​ട്രെ​ല്‍ എ​ന്ന ക​പ്പ​ല്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് 77 വ​ര്‍​ഷം പ​ഴ​ക്ക​മേ​റി​യ ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ച​ത്. കാ​ഗ എ​ന്ന​ ക​പ്പ​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യും അ​കാ​ഗി എ​ന്ന മ​റ്റൊ​രു​ ക​പ്പ​ല്‍ ഞാ​യ​റാ​ഴ്ച​യും ക​ണ്ടെ​ത്തി. 1942ല്‍ ​മി​ഡ്‌​വേ അ​റ്റോ​ള്‍​വ​ട​ക്ക​ന്‍ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ മി​ഡ്‌​വേ അ​റ്റോ​ള്‍ ദ്വീ​പു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ട്ട ഏ​ഴു​ക​പ്പ​ലു​ക​ളാ​ണ് യാത്രമധ്യേ മുങ്ങിതാണത്. ലോ​ക​ത്തെ ഏ​റ്റ​വും​വ​ലി​യ സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​യാ​യ പ​പാ​ഹാ​നോ​മൊ​ക്വാ​കീ മ​റൈ​ന്‍ നാ​ഷ​ണ​ല്‍ സ്മാ​ര​ക​മേ​ഖ​ല​യി​ല്‍ നിന്നാണ് ഇവയില്‍ രണ്ടു കപ്പലുകള്‍ ക​ണ്ടെ​ത്തി​യ​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ പോ​ള്‍ ജി. ​അ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​മാ​ണ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

1942ല്‍ ​ജൂ​ണ്‍ നാ​ലി​നാ​ണ് നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന "ബാ​റ്റി​ല്‍ ഓ​ഫ് മി​ഡ്‌​വേ" ആ​രം​ഭി​ക്കു​ന്ന​ത്. ജ​പ്പാ​ന്‍ പേ​ള്‍ ഹാ​ര്‍​ബ​ര്‍ ആ​ക്ര​മി​ച്ച്‌ ആ​റു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ് ബാ​റ്റി​ല്‍ ഓ​ഫ് മി​ഡ്‌​വേ ന​ട​ക്കു​ന്ന​ത്. ജ​പ്പാ​ന്‍റെ ക​പ്പ​ലു​ക​ള്‍ എ​ത്തു​ന്ന​തി​ന് മു​മ്ബേ യു​എ​സ് സൈ​ന്യം അ​റ്റോ​ള്‍ ദ്വീ​പു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ പോ​രാ​ട്ട​ത്തി​ല്‍ 2000-ലേ​റെ ജ​പ്പാ​ന്‍​കാ​രും മു​ന്നൂ​റോ​ളം യു​എ​സ് സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ മു​ങ്ങി​യ യു​എ​സി​ന്‍റെ "യോ​ര്‍​ക്ക്‌ ടൗ​ണ്‍" ക​പ്പ​ല്‍ 1998-ല്‍ ​ക​ണ്ടെ​ത്തി​യി​രു​ന്നു

 



Latest

Copyrights@2016.