oceana

തുടര്‍ച്ചയായി 19 മണിക്കൂറും 16 മിനിറ്റും വിമാനം പറത്തി റെക്കോഡിട്ട് ഓസ്‌ട്രേലിയന്‍ വിമാനക്കമ്ബനി ക്വന്‍ഡസ്

Tiju Kannampally  ,  2019-10-20 11:04:35pmm

 

കാര്‍ബെറ; തുടര്‍ച്ചയായി 19 മണിക്കൂറും 16 മിനിറ്റും വിമാനം പറത്തി റെക്കോഡിട്ട് ഓസ്‌ട്രേലിയന്‍ വിമാനക്കമ്ബനി ക്വന്‍ഡസ്്. ന്യൂയോര്‍ക്കില്‍ നിന്ന് സിഡ്‌നിയിലേക്ക് 49 യാത്രക്കാരുമായിട്ടായിരുന്നു റെക്കോര്‍ഡ് പറക്കല്‍. 6200 കിലോമീറ്ററാണ് വിമാനം നിര്‍ത്താതെ പറന്നത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ "നോണ്‍ സ്റ്റോപ്പ്" യാത്രാവിമാന സര്‍വീസായിരുന്നു ഇത്. ക്വന്‍ഡസിന്റെ ബോയിങ് 787-9 വിമാനമാണ് നിര്‍ത്താതെ പറന്ന് റെക്കോഡിട്ടത്.
നിര്‍ത്താതെയുള്ള യാത്രകള്‍ എങ്ങനെയാണ് പൈലറ്റുമാരെയും വിമാനത്തിലെ ജീവനക്കാരെയും ബാധിക്കുകയെന്ന് മനസ്സിലാക്കുന്നതിനുള്ള പരീക്ഷണപ്പറക്കലായിരുന്നു ഇത്. അടുത്തമാസം ലണ്ടനില്‍നിന്ന് സിഡ്‌നിയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്താനും കമ്ബനി ആലോചിക്കുന്നുണ്ട്. നോണ്‍സ്റ്റോപ്പ് റൂട്ടുകള്‍ ആരംഭിക്കണോയെന്ന കാര്യം 2019 അവസാനത്തോടെ കമ്ബനി തീരുമാനിക്കും. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ 2022-"23 വര്‍ഷത്തോടെ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വിവരം.

കാര്‍ബെറ : തുടര്‍ച്ചയായി 19 മണിക്കൂറും 16 മിനിറ്റും വിമാനം പറത്തി റെക്കോഡിട്ട് ഓസ്‌ട്രേലിയന്‍ വിമാനക്കമ്ബനി ക്വന്‍ഡസ്്. ന്യൂയോര്‍ക്കില്‍ നിന്ന് സിഡ്‌നിയിലേക്ക് 49 യാത്രക്കാരുമായിട്ടായിരുന്നു റെക്കോര്‍ഡ് പറക്കല്‍. 6200 കിലോമീറ്ററാണ് വിമാനം നിര്‍ത്താതെ പറന്നത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ "നോണ്‍ സ്റ്റോപ്പ്" യാത്രാവിമാന സര്‍വീസായിരുന്നു ഇത്. ക്വന്‍ഡസിന്റെ ബോയിങ് 787-9 വിമാനമാണ് നിര്‍ത്താതെ പറന്ന് റെക്കോഡിട്ടത്. നിര്‍ത്താതെയുള്ള യാത്രകള്‍ എങ്ങനെയാണ് പൈലറ്റുമാരെയും വിമാനത്തിലെ ജീവനക്കാരെയും ബാധിക്കുകയെന്ന് മനസ്സിലാക്കുന്നതിനുള്ള പരീക്ഷണപ്പറക്കലായിരുന്നു ഇത്. അടുത്തമാസം ലണ്ടനില്‍നിന്ന് സിഡ്‌നിയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്താനും കമ്ബനി ആലോചിക്കുന്നുണ്ട്. നോണ്‍സ്റ്റോപ്പ് റൂട്ടുകള്‍ ആരംഭിക്കണോയെന്ന കാര്യം 2019 അവസാനത്തോടെ കമ്ബനി തീരുമാനിക്കും. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ 2022-"23 വര്‍ഷത്തോടെ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വിവരം.

 



Latest

Copyrights@2016.