oceana

ഓസ്‌ട്രേലിയയില്‍ വിശുദ്ധ എവുപ്രാസിയമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ഒക്ടോബർ 20 ന്

Tiju Kannampally  ,  2019-10-19 05:20:42amm

 

ഓസ്‌ട്രേലിയ: വിശുദ്ധ എവുപ്രാസിയമ്മയുടെ നാമധേയത്തില്‍ ഓസ്‌ട്രേലിയയില്‍ മനോഹരമായ ദേവാലയം പൂര്‍ത്തിയാകുന്നു. ഏകദേശം 700 ല്‍ പരം ആള്‍ക്കാരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണം പൗരസ്ത്യ സുറിയാനി പാരമ്ബര്യത്തിന് അനുസൃതമായി സീറോ മലബാര്‍ സിനഡ് നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പൂര്‍ത്തിയാക്കുന്നത്.
ദൈവശാസ്ത്രപരമായ ദേവാലയ ഘടന പരമാവധി നിലനിര്‍ത്തുവാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ദേവാലയനിര്‍മ്മാണ കമ്മിറ്റി അറിയിച്ചു. പൈതൃകവും ദേവാലയ കലയും നിലനിര്‍ത്തിക്കൊണ്ടുള്ള ഈ ദേവാലയം സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യ വണക്കത്തിനായി മൂന്ന് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് അഡ്‌ലൈഡ് നോര്‍ത്തിലെ ഈ ദേവാലയം.
ഇറ്റലിയിലെ പാദുവായിലെ നിന്ന് മാര്‍ ബോസ്കോ പുത്തൂര്‍ നേരിട്ട് കൊണ്ടുവന്ന വി. അന്തോനീസിന്റെ തിരുശേഷിപ്പിനൊപ്പം സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും, ഇടവക മധ്യസ്ഥയായ വി. എവുപ്രാസിയമ്മയുടെയും തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തില്‍ പൂജ്യമായി സൂക്ഷിക്കുന്നുണ്ട്.
തിരുശേഷിപ്പുകള്‍ ലഭ്യമായത് മാര്‍ ബോസ്കോ പുത്തൂരിന്റെ താല്പര്യപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് വികാരി ഫാ.ഫ്രാന്‍സിസ് പുല്ലുകാട്ട് അറിയിച്ചു.
ദൈവജനം ഒന്നടങ്കം പിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്നും കൂട്ടി ചേര്‍ത്തു. ഈ വരും ദിവസങ്ങളില്‍ കൂടുതല്‍ ജനം തിരുശേഷിപ്പ് വണങ്ങുവാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു .
ദേവാലയ കൂദാശയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പള്ളി കൈക്കാരന്മാരായ മാര്‍ട്ടിന്‍, ജോയി, ബിബിന്‍ എന്നിവര്‍ അറിയിച്ചു.ഒക്ടോബര്‍ 20 ന് ഉച്ചക്ക് 1.30 ന് വിശിഷ്ടാധിതികള്‍ക്കുള്ള സ്വീകരണവും തുടര്‍ന്ന് ആരാധനാ ക്രമാധിഷ്തിതമായ സ്വാഗതം, തുടര്‍ന്ന് ദേവാലയ വാതില്‍ ദൈവജനത്തിനായി തുറന്ന് കൊടുക്കുന്ന കര്‍മ്മം അഡ്‌ലൈഡ് രൂപതയുടെ വികാരി ജനറാള്‍ ഫിലിപ് മാര്‍ഷല്‍നിര്‍വഹിക്കും.
ഗായകസംഗത്തിന്റെ സ്വാഗത ഗാനത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ ബോസ്കോ പിതാവിന്റെ കാര്‍മികത്വത്തില്‍ അഡ്‌ലൈഡിലെ വിവിധ ഇടവകയിലെ വൈദികര്‍ ഒന്നുചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് മാര്‍ ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിക്കും. വിവിധ കമ്മിറ്റികളില്‍ ശുശ്രൂഷ ചെയ്തവരെ തദവസരത്തില്‍ ആദരിക്കുന്നതാണെന്ന് ദേവാലയനിര്‍മ്മാണ കമ്മിറ്റി അറിയിച്ചു.
വൈകുന്നേരം 7 മണിയോടുകൂടെ നടക്കുന്ന സ്നേഹവിരുന്നിന് ഉള്ള തയ്യാറെടുപ്പുകള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പാചകവിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. എല്ലാവരെയും സ്നേഹപൂര്‍വ്വം കര്‍മ്മങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി അറിയിച്ചു.
തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

ഓസ്‌ട്രേലിയ : വിശുദ്ധ എവുപ്രാസിയമ്മയുടെ നാമധേയത്തില്‍ ഓസ്‌ട്രേലിയയില്‍ മനോഹരമായ ദേവാലയം പൂര്‍ത്തിയാകുന്നു. ഏകദേശം 700 ല്‍ പരം ആള്‍ക്കാരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണം പൗരസ്ത്യ സുറിയാനി പാരമ്ബര്യത്തിന് അനുസൃതമായി സീറോ മലബാര്‍ സിനഡ് നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പൂര്‍ത്തിയാക്കുന്നത്. ദൈവശാസ്ത്രപരമായ ദേവാലയ ഘടന പരമാവധി നിലനിര്‍ത്തുവാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ദേവാലയനിര്‍മ്മാണ കമ്മിറ്റി അറിയിച്ചു. പൈതൃകവും ദേവാലയ കലയും നിലനിര്‍ത്തിക്കൊണ്ടുള്ള ഈ ദേവാലയം സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്യ വണക്കത്തിനായി മൂന്ന് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് അഡ്‌ലൈഡ് നോര്‍ത്തിലെ ഈ ദേവാലയം. ഇറ്റലിയിലെ പാദുവായിലെ നിന്ന് മാര്‍ ബോസ്കോ പുത്തൂര്‍ നേരിട്ട് കൊണ്ടുവന്ന വി. അന്തോനീസിന്റെ തിരുശേഷിപ്പിനൊപ്പം സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും, ഇടവക മധ്യസ്ഥയായ വി. എവുപ്രാസിയമ്മയുടെയും തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തില്‍ പൂജ്യമായി സൂക്ഷിക്കുന്നുണ്ട്.

തിരുശേഷിപ്പുകള്‍ ലഭ്യമായത് മാര്‍ ബോസ്കോ പുത്തൂരിന്റെ താല്പര്യപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് വികാരി ഫാ.ഫ്രാന്‍സിസ് പുല്ലുകാട്ട് അറിയിച്ചു. ദൈവജനം ഒന്നടങ്കം പിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്നും കൂട്ടി ചേര്‍ത്തു. ഈ വരും ദിവസങ്ങളില്‍ കൂടുതല്‍ ജനം തിരുശേഷിപ്പ് വണങ്ങുവാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദേവാലയ കൂദാശയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പള്ളി കൈക്കാരന്മാരായ മാര്‍ട്ടിന്‍, ജോയി, ബിബിന്‍ എന്നിവര്‍ അറിയിച്ചു.ഒക്ടോബര്‍ 20 ന് ഉച്ചക്ക് 1.30 ന് വിശിഷ്ടാധിതികള്‍ക്കുള്ള സ്വീകരണവും തുടര്‍ന്ന് ആരാധനാ ക്രമാധിഷ്തിതമായ സ്വാഗതം, തുടര്‍ന്ന് ദേവാലയ വാതില്‍ ദൈവജനത്തിനായി തുറന്ന് കൊടുക്കുന്ന കര്‍മ്മം അഡ്‌ലൈഡ് രൂപതയുടെ വികാരി ജനറാള്‍ ഫിലിപ് മാര്‍ഷല്‍നിര്‍വഹിക്കും.

ഗായകസംഗത്തിന്റെ സ്വാഗത ഗാനത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ ബോസ്കോ പിതാവിന്റെ കാര്‍മികത്വത്തില്‍ അഡ്‌ലൈഡിലെ വിവിധ ഇടവകയിലെ വൈദികര്‍ ഒന്നുചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് മാര്‍ ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിക്കും. വിവിധ കമ്മിറ്റികളില്‍ ശുശ്രൂഷ ചെയ്തവരെ തദവസരത്തില്‍ ആദരിക്കുന്നതാണെന്ന് ദേവാലയനിര്‍മ്മാണ കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 7 മണിയോടുകൂടെ നടക്കുന്ന സ്നേഹവിരുന്നിന് ഉള്ള തയ്യാറെടുപ്പുകള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പാചകവിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. എല്ലാവരെയും സ്നേഹപൂര്‍വ്വം കര്‍മ്മങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി അറിയിച്ചു. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

 



Latest

Copyrights@2016.