india

ഗ്ലോബല്‍ കോമ്ബറ്റേറ്റീവ് ഇന്‍ഡക്‌സില്‍ പത്ത് സ്ഥാനം പിന്നിലായി ഇന്ത്യ

Tiju Kannampally  ,  2019-10-09 04:02:12amm

 

ന്യൂഡല്‍ഹി: ലോക സാമ്ബത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ഗ്ലോബല്‍ കോമ്ബറ്റേറ്റീവ്നെസ് ഇന്‍ഡക്‌സി(GlobalCompetitiveness Index)ല്‍ പിന്തള്ളപ്പെട്ട് ഇന്ത്യ.റാങ്കിങ്ങില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 സ്ഥാനം പിന്നിലായി ഇന്ത്യ. കഴിഞ്ഞതവണ 58-ാം സ്ഥാനത്തായിരുന്നതില്‍ നിന്ന് ഇത്തവണ 68-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മാക്രോ എക്കണോമിക് സ്റ്റെബിലിറ്റിയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയെങ്കിലും വലിയ ക്രമക്കേടുകള്‍ ബാങ്കിങ് മേഖലയെ ബാധിച്ചുവെന്ന് ലോക സാമ്ബത്തിക ഫോറം വിലയിരുത്തി.
അമേരിക്കയെ പിന്തള്ളി സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത വിപണി എന്ന സ്ഥാനം നേടി.
അമേരിക്ക രണ്ടാംസ്ഥാനവും ഹോങ് കോങ് മൂന്നാംസ്ഥാനവും നേടി. 141 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും ബ്രസീലുമാണ് ഏറെ പിന്നിലുള്ളത്. ബ്രസീല്‍ 71-ാം സ്ഥാനത്താണ്.

ന്യൂഡല്‍ഹി : ലോക സാമ്ബത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ഗ്ലോബല്‍ കോമ്ബറ്റേറ്റീവ്നെസ് ഇന്‍ഡക്‌സി(GlobalCompetitiveness Index)ല്‍ പിന്തള്ളപ്പെട്ട് ഇന്ത്യ.റാങ്കിങ്ങില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 സ്ഥാനം പിന്നിലായി ഇന്ത്യ. കഴിഞ്ഞതവണ 58-ാം സ്ഥാനത്തായിരുന്നതില്‍ നിന്ന് ഇത്തവണ 68-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാക്രോ എക്കണോമിക് സ്റ്റെബിലിറ്റിയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയെങ്കിലും വലിയ ക്രമക്കേടുകള്‍ ബാങ്കിങ് മേഖലയെ ബാധിച്ചുവെന്ന് ലോക സാമ്ബത്തിക ഫോറം വിലയിരുത്തി.

അമേരിക്കയെ പിന്തള്ളി സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത വിപണി എന്ന സ്ഥാനം നേടി. അമേരിക്ക രണ്ടാംസ്ഥാനവും ഹോങ് കോങ് മൂന്നാംസ്ഥാനവും നേടി. 141 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും ബ്രസീലുമാണ് ഏറെ പിന്നിലുള്ളത്. ബ്രസീല്‍ 71-ാം സ്ഥാനത്താണ്.

 



Latest

Copyrights@2016.