oceana

ബ്ര​സീ​ലി​ലെ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം

Tiju Kannampally  ,  2019-08-22 05:38:37amm

സാ​വോ പോ​ളോ : ബ്ര​സീ​ലി​ലെ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 9,500-ല്‍ ​അ​ധി​കം ഇ​ട​ങ്ങ​ളി​ലാണ് കാ​ട്ടു​തീ പടര്‍ന്ന് പിടിച്ചത്. 2018-ല്‍ ​ഇ​തേ കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തേ​ക്കാ​ള്‍ 83 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ജ​നു​വ​രി മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ത്രം ആ​മ​സോ​ണ്‍ മേ​ഖ​ല​യി​ല്‍ 72,843 ത്തി​ല​ധി​കം തീ​പ്പി​ടി​ത്ത​ങ്ങ​ളാ​ണ് ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ല്‍ ഉണ്ടായത്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സം​സ്ഥാ​ന​മാ​യ ആ​മ​സോ​ണി​നു സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തീ​യും പു​ക​യും പ​ട​രു​ക​യാ​ണ്.അതേസമയം തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി സം​ബ​ന്ധി​ച്ചു ഇ​തു​വ​രെ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല.



Latest

Copyrights@2016.