oceana

അഭയാർഥികൾ താമസിച്ചിരുന്ന അഭയാർഥി കേന്ദ്രത്തിന് തീയിട്ടു

Tiju Kannampally  ,  2019-08-07 11:22:42pmm

 

ബർലിൻ∙ ജർമനി നാട് കടത്താനിരുന്ന രണ്ട് അഭയാർഥികൾ താമസിച്ചിരുന്ന
അഭയാർഥി കേന്ദ്രത്തിന് തീയിട്ടു. ബോണിനടുത്തുള്ള ബാഡ്– ഗോഡസ്ബെർഗിലാണ്
സംഭവം.
സംഭവത്തിന്റെ പേരിൽ  ഇരുപത്തിനാലും പത്തൊൻപതും വയസ്സുള്ള രണ്ടു പേരെ
പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഇറാഖ് സ്വദേശികളാണെന്ന് പൊലീസ്
പറഞ്ഞു. അഭയാർഥിത്വം നിഷേധിച്ചതിലുള്ള പകയാണ് തീവയ്പ്പിന്റെ പിന്നിലെന്ന് 
പൊലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോൾ 150 അഭയാർഥികൾ കേന്ദ്രത്തിലുണ്ടായിരുന്നു. 251 പേരാണ്
ഇവിടെ കൂട്ടമായി കഴിയുന്നത്. മുറിയ്ക്കുള്ളിൽ തീയിട്ടശേഷം വിഡിയോ ഇവർ തന്നെ 
ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രം വൈറൽ ആകുകയും ചെയ്തു. സംഭവം
അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസും രക്ഷാപ്രവർത്തരും അഗ്നിശമനസേനാഗംങ്ങളും
ചേർന്നു നാല് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധയമാക്കിയത്. ഇവിടെ
ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.

ബർലിൻ : ജർമനി നാട് കടത്താനിരുന്ന രണ്ട് അഭയാർഥികൾ താമസിച്ചിരുന്ന അഭയാർഥി കേന്ദ്രത്തിന് തീയിട്ടു. ബോണിനടുത്തുള്ള ബാഡ്– ഗോഡസ്ബെർഗിലാണ് സംഭവം. സംഭവത്തിന്റെ പേരിൽ  ഇരുപത്തിനാലും പത്തൊൻപതും വയസ്സുള്ള രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഇറാഖ് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. അഭയാർഥിത്വം നിഷേധിച്ചതിലുള്ള പകയാണ് തീവയ്പ്പിന്റെ പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സംഭവം നടക്കുമ്പോൾ 150 അഭയാർഥികൾ കേന്ദ്രത്തിലുണ്ടായിരുന്നു. 251 പേരാണ് ഇവിടെ കൂട്ടമായി കഴിയുന്നത്. മുറിയ്ക്കുള്ളിൽ തീയിട്ടശേഷം വിഡിയോ ഇവർ തന്നെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രം വൈറൽ ആകുകയും ചെയ്തു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസും രക്ഷാപ്രവർത്തരും അഗ്നിശമനസേനാഗംങ്ങളും ചേർന്നു നാല് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധയമാക്കിയത്. ഇവിടെ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.

 

 

 

 

 

 

 

 

 



Latest

Copyrights@2016.