india

കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഡഗംഭീരമായി

Tiju Kannampally  ,  2019-07-21 11:08:17pmm

കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢഗംഭീരമായി
പയ്യാവൂർ : കെ.സി. വൈ. എൽ. കോട്ടയം അതിരൂപത യുവജനദിനാഘോഷവും മൈലാഞ്ചിയിടീൽ മത്സരവും മടമ്പം ഫൊറോനയിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അതിരൂപത തലത്തിൽ നടത്തപ്പെട്ട മൈലാഞ്ചിയിടീൽ മത്സരത്തിൽ രാജപുരം ഒന്നാം സ്ഥാനവും, പുന്നത്തുറ രണ്ടാം സ്ഥാനവും, മടമ്പം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. തുടർന്ന് പ്രസിദ്ധ മോട്ടിവേഷണൽ സ്‌പീക്കറും കെ. സി. ബി. സി. യുവപ്രതിഭ അവാർഡ് ജേതാവുമായ ജോസഫ് അന്നംകുട്ടി ജോസ് യുവജങ്ങളുമായി സംസാരിച്ചു.3.30 ന് ആരംഭിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശേരിൽ ഉത്ഘാടനം ചെയ്തു. കെ. സി. വൈ. എൽ. അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസ് ഓലിക്കമുറിയിൽ അദ്ധ്യക്ഷനായ പൊതുസമ്മേളനത്തിൽ കണ്ണൂർ എം. പി. ശ്രീ. കെ. സുധാകരൻ മുഖ്യാഥിതി ആയിരുന്നു. മടമ്പം ഫൊറോന വികാരി ഫാ ലുക്ക്‌ പൂത്തൃക്കയിൽ, കെ. സി. വൈ. എൽ. മലബാർ റീജിയൻ ചാപ്ലയിൻ റവ.ഫാ. ബിബിൻ കണ്ടോത്ത്‌, റീജൺ പ്രസിഡന്റ് ജോബിഷ് ജോസ് ഇരിക്കാലിക്കൽ, പയ്യാവൂർ ടൗൺ kcyl പ്രസിഡന്റ് ഡാനിഷ് പറത്താനത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KCYL മടമ്പം ഫൊറോന പ്രസിഡന്റ് ആൽബർട്ട് കൊച്ചുപറമ്പിൽ ഏവർക്കും നന്ദി അർപ്പിHച്ചു. കെ.സി വൈ എൽ അതിരൂപതാ ഭാരവാഹികൾ,റീജൺ, മടമ്പം ഫൊറോന.യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest

Copyrights@2016.